ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം, സാമ്പത്തിക മേഖലയുടെ തകര്‍ച്ച അടക്കം ബിജെപി സര്‍ക്കാരിനെതിരായി അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിച്ച സമരത്തില്‍ സ്വയം പരിഹാസ്യരായി സിപിഎം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്,നിലോത്പല്‍ ബസു തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തില്‍ ഉയര്‍ന്ന പ്ലക്കാര്‍ഡിലെ ആവശ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു, ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ നാട്ടിലേക്ക് തിരികെ പോകുക. സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ബ്രസീലിയന്‍ പ്രസിഡന്റും തമ്മില്‍ എന്തു ബന്ധം എന്ന് അന്വേഷിച്ചു തുടങ്ങി ജനങ്ങള്‍.
പിന്നീടാണ് സംഭവം മനസിലായത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിശിഷ്ടാഥിയായി ക്ഷണിച്ചത് ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോയെ ആയിരുന്നു. ആ സമയത്ത് ആമസോണ്‍ കാടുകള്‍ കത്തുന്നതിന് പിന്നില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ ശ്രമമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ എത്തുന്നതിനെതിരേ ബ്രസീല്‍ പ്രസിഡന്റിനെതിരേ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്നത്തെ പ്രതിഷേധത്തിനായി ഉപയോഗിച്ച പ്ലക്കാര്‍ഡാണ് ഇന്നലെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് ശരീരത്തില്‍ ധരിച്ച് സമരത്തില്‍ പങ്കെടുത്തത്. ഉയര്‍ത്തിയ പ്ലക്കാര്‍ഡ് ഏതാണെന്ന് പോലും തിരിച്ചറിയാത്ത് ഈ നേതാക്കള്‍ നടത്തുന്ന സമരത്തിന് എന്തുവില എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: