സിഡ്നി: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ടി 20 ലോകകപ്പ് നടത്തുന്നത് അപ്രായോഗികവും ദുഷ്കരവുമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്മാന് ഏള് എഡ്ഡിംഗ്സ്. ഈ വര്‍ഷം ഒക്ടോബര്‍ പതിനെട്ട് മുതല്‍ പതിനഞ്ചുവരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
ലോകത്ത് കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചുവരുകയാണ്. കൂടാതെ പല രാജ്യങ്ങളിലും യാത്രാ നിയന്ത്രണവും നിലവിലുണ്ട്് . ഈ സാഹചര്യത്തില്‍ ഈ വര്‍ഷം ലോകകപ്പ് നടത്തുക അപ്രായോഗികവും ദുഷ്കരവുമാണെന്ന്് എഡ്ഡിംഗ്സ് ഓണ്‍ലൈന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. നിശ്ചിത സമയത്ത് തന്നെ ലോകകപ്പ് നടത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നാണ്് ഇത്വരെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അധികൃതല്‍ പറഞ്ഞിരുന്നത്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ടി 20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇത് വരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം തീരുമാനം അടുത്ത മാസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. കൊറോണ തുടരുന്ന സാഹചര്യത്തില്‍ ലോകകപ്പ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്.
അതിനിടെ, നാല്‍പ്പതിനായിരം സീറ്റുകളുള്ള സ്റ്റേഡിയങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാനം ലോകകപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന് ഭീഷണിയാകുമെന്ന് ബിസിസിഐയുടെ ഒരു ഭാരവാഹി പറഞ്ഞു. ഇന്ത്യ ലോകകപ്പില്‍ പങ്കെടുക്കാന്‍ തയ്യാറാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും കളിക്കാരുടെ സുരക്ഷയും പരമപ്രധാനമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: