തൃക്കരിപ്പൂര്‍: രക്തം ഹൃദയത്തില്‍ നിന്നൊരു സമ്മാനം എന്ന സ്നേഹ വാക്ക് അന്വര്‍ത്ഥമാക്കുകയാണ് തൃക്കരിപ്പൂര്‍ കോയങ്കര സ്വദേശി മനോജ്. 101 തവണയിലേറെ രക്തദാനം നടത്തി നിരവധി ജീവിതങ്ങള്‍ക്ക് ജീവനും ഊര്‍ജവും തിരികെ പിടിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് 49 കാരനായ മനോജ്. തന്റെ 18 ാത്തെ വയസ്സില്‍ പയ്യന്നൂരിലെ സ്വകാര്യ അശുപത്രിയില്‍ വെച്ച് ഒരു രോഗിക്ക് രക്തം നല്‍കിയാണ് രക്തദാനത്തിന് തുടക്കമിട്ടത്. രക്തഗ്രൂപ്പുകളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന എ.നെഗറ്റിവ് രക്തമാണ് മനോജിന്റെത്.
എ.നെഗറ്റിവ് രക്തകുടുംബമെന്ന സവിശേഷതയുമുണ്ട് മനോജിന്റെ കുടുംബത്തിന്. ഭാര്യ നിഷയും മക്കളായ രാഹുലിന്റെയും രോഹിത്തിന്റെയും രക്ത ഗ്രൂപ്പും എ.നെഗറ്റിവാണ്. രക്തദാനം മഹാദാനമെന്ന അച്ഛന്റെ സേവന വഴി പിന്തുടരുകയാണ് ഇരുവരും. രാഹുല്‍ 6 തവണയും രോഹിത്ത് 2 തവണയും രക്തദാനം ചെയ്തു. മരണപ്പെട്ടു പോയ നിധിന് എന്ന ജീവ കാരുണ്യ പ്രവര്‍ത്തകനോടുള്ള ആദ രസൂചകമായി കേരള ബ്ലഡ് ഡോണഴ്സ് കാഞ്ഞങ്ങാട് ജില്ല അശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ രക്തം നല്‍കിയിരുന്നു. 101 തവണയില്‍ കുടുതല്‍ രക്തദാനം നടത്തി മനോജ് ഈ രംഗത്ത് ജൈത്രയാത്ര തുടരുകയാണ്.
രക്തം വേണ്ടിവരുന്ന സമയത്ത് ആവശ്യക്കരുടെ ബന്ധുക്കളും മറ്റുള്ളവരും പകച്ചും അമാന്തിച്ചും നില്‍ക്കുമ്പോഴാണ് മനോജിനെ പ്പോലെയുള്ളവര്‍ അത്ഭുതവും ആവേശവുമായി മാറുന്നത്. മനോജ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ടീസ്റ്റാള്‍ നടത്തി വരികയാണ്. രക്തദാനത്തിനായി പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരളയുടെ തൃക്കരിപ്പൂരിന്റെ അമരക്കാരന് കുടിയാണ് സഹജീവി സ്നേഹിയായ മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: