വടകര: പച്ചക്കറി കിറ്റുകള്‍ ആര്‍എംപിക്കാരനായ ഗ്രാമപഞ്ചായത്തംഗത്തിന്റെ വീടിനു മുന്നില്‍ രാത്രിയില്‍ വലിച്ചെറിഞ്ഞു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കോറോത്ത് റോഡ് വാര്‍ഡ് ആര്‍എംപി അംഗം പി.പി. ശ്രീജേഷിന്റെ വീടിനു മുന്‍പിലാണ് കിറ്റുകള്‍ വലിച്ചെറിഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസമായി ആര്‍എംപിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ 2500 വീടുകളിലാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്.
ആര്‍എംപിയുടെ മെമ്പര്‍മാരുടെ വാര്‍ഡുകളിലും തൊട്ടടുത്ത പ്രദേശങ്ങളിലുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇതില്‍പെട്ട കിറ്റുകളാണ് പഞ്ചായത്തംഗത്തിന്റെ വീട്ടു മുറ്റത്ത് വലിച്ചെറിഞ്ഞത്. പച്ചക്കറി കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.പിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. കോവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നിരവധി സംഘടനകള്‍ കിറ്റുകള്‍ നല്‍കിയിരുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കിറ്റുകള്‍ നശിപ്പിച്ച നടപടിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: