Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീടില്ല, വൈദ്യുതിയില്ല, ടിവിയില്ല, ഫോണില്ല; അനുഷ ആയിരങ്ങളിലൊരുവള്‍

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

സല്‍ജി.പി.എന്‍byസല്‍ജി.പി.എന്‍
Jun 16, 2020, 10:19 am IST
inKerala

കട്ടപ്പന: ഇടുക്കി കട്ടപ്പന വാഴവര കൗന്തി കണിയാംപറമ്പില്‍ അനീഷ് ജയന്റെ മകള്‍, വാഴവര ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനുഷയ്‌ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ക്ലാസ്സുകളേപ്പറ്റി കേട്ടറിവേയുള്ളൂ. അവള്‍ക്ക് അടച്ചുറപ്പുള്ള വീടില്ല, വൈദ്യുതിയോ, ടിവിയോ, മൊബൈലോ ഒന്നുമില്ല. നാലു തൂണില്‍, പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച, വീടെന്നുപോലും പറയാനാവാത്ത ഷെഡ്ഡിനുള്ളില്‍ കഴിയുന്ന അനുഷ ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് അവസരം കിട്ടാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീകമാണ്.

സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇത്തരത്തില്‍ ആയിരങ്ങളാണ് പഠനസൗകര്യം ലഭിക്കാതെ നിരാശരാകുന്നത്. ഇവരുടെ ദുഃഖങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് എല്ലാം ശരിയായെന്ന് അധികൃതര്‍ വീമ്പിളക്കുന്നത്.

വീടിന് സമീപത്തുകൂടി വൈദ്യുതി ലൈന്‍ കടന്നു പോകുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇതുവരെയും വൈദ്യുതി ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചു സെന്റ് പുരയിടത്തില്‍ പ്ലാസ്റ്റിക് ഷെഡ് നിര്‍മിച്ചാണ് ഭാര്യയും അമ്മയും മക്കളും അടങ്ങുന്ന അനീഷിന്റെ ആറംഗ കുടുംബം കഴിയുന്നത്. കൂലിവേല ചെയ്താണ് അനീഷ് കുടുംബം പോറ്റുന്നത്. സ്ഥലത്തിന്റെ പട്ടയത്തില്‍ ചില പ്രശ്നങ്ങള്‍ കാരണം ഇവര്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റോ വീട്ടുനമ്പറോ റേഷന്‍ കാര്‍ഡോ കിട്ടിയിട്ടില്ല. ഇതെല്ലാം പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ച് ലഭിക്കുന്നതിനും തടസ്സമായിരിക്കുകയാണ്. പട്ടയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അപേക്ഷകളും പരാതികളും നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.

കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ഇവിടം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ അവസരത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോ എന്ന് സ്‌കൂള്‍ അദ്ധ്യാപകരും പിടിഎയും ഉറപ്പു വരുത്തുവാന്‍ എത്തിയപ്പോള്‍ ഈ കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞിരുന്നു. തൊട്ടടുത്ത വീടുകളിലോ മറ്റെന്തെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ ചെന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കാനായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍ അതിന് പുല്‍മേട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടണം. നിലവില്‍ ഇത് പ്രായോഗികവുമല്ല. ഇതോടെ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് അനീഷയും അച്ഛനമ്മമാരും.

മകളുടെ പഠനത്തിന് വഴിയൊരുക്കണമെന്ന് അപേക്ഷിച്ച് ഇടുക്കി ജില്ല കളക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Tags: keralaeducationഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.