ബേപ്പൂര്‍: അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന ബികെ കനാല്‍ നവീകരണ പ്രവൃത്തി നിര്‍മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളം കെട്ടിനില്‍ക്കുന്ന കനാലില്‍ വെള്ളം വറ്റിക്കാതെ കോണ്‍ക്രീറ്റ് ചെയ്യുന്നതാണ് തടഞ്ഞത്. കമ്പി ഉപയോഗിക്കാതെയാണ് കോണ്‍ക്രീറ്റ് ചെയ്യുന്നതെന്നും ബിജെപി ആരോപിക്കുന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്തിന്റെ നേതൃ ത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗിരീഷ് പി. മേലേടത്ത്, കാളക്കണ്ടി ബാലന്, ടി.കെ. ഷിംജീഷ്, കെ.പി. നിഷാദ്കുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: