എടച്ചേരി: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പഠനകേന്ദ്രമൊരുക്കി എടച്ചേരി ചുണ്ടയില്‍ തെരു ശ്രീ മഹാഗണപതി ക്ഷേത്രം മാതൃകയാവുകയാണ്. അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്ഷേത്രകമ്മറ്റി ക്ലാസ് കാണാനും സംശയ നിവാരണത്തിനും വേദിയൊരുക്കിയത്. ക്ഷേത്രത്തിന്റെ കിഴിലുള്ള സാമൂഹിക സംസ്കരിക വിദ്യാഭ്യാസ സമിതിയാണ് ഓണ്‍ലൈന്‍ രംഗത്ത് വേറിട്ട മാതൃക തീര്‍ക്കുന്നത്.
കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ കാണുന്നതിന് പുറമെ ഓരോ ക്ലാസിനു ശേഷവും സംശയ നിവാരണത്തിന് അധ്യാപകരെയും കമ്മറ്റി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അമ്പലത്തിന് തൊട്ടടുത്തായിട്ടുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ട് കുട്ടികളെത്തുന്നത്. വ്യത്യസ്ത സമയങ്ങളിലായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്നതിനാല്‍ ഒരേ സമയം കൂടുതല്‍ കുട്ടികള്‍ ഒരുമിക്കേണ്ടി വരുന്നില്ല.
വിവിധ സ്കൂളുകളില്‍ ജോലി ചെയ്യുന്ന ചുണ്ടയില്‍ പ്രദേശത്തെ ഏതാനും അധ്യാപകരാണ് സംശയ നിവാരണത്തിന് നേതൃത്വം കൊടുക്കുന്നത്. ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് നടന്നുവന്ന ഓണ്‍ലൈന്‍ ക്ലാസ്സിലേക്ക് പ്രദേശത്തെ പ്രവാസിയുമായ കമ്മളക്കുന്നുമ്മല്‍ സുധിഷ് ടിവി നല്‍കിയതോടെ ഓണ്‍ലൈന്‍ പഠനകേന്ദ്രം കൂടുതല്‍ സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: