Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കാല്‍ നൂറ്റാണ്ടായി വാടക വീട്ടില്‍, വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ പട്ടികജാതി കുടുംബം

73 കാരനായ പി.ബി. ശ്രീധരന്റെ വീട് നിര്‍മ്മാണം തടസപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 09:46 am IST
inKozhikode
പി.ബി. ശ്രീധരനും ഭാര്യ ഗിരിജയും റോഡ് വികസനത്തിനായി കോര്‍പറേഷന്‍ അക്വയര്‍ ചെയ്ത തങ്ങളുടെ ഭൂമിയില്‍

പി.ബി. ശ്രീധരനും ഭാര്യ ഗിരിജയും റോഡ് വികസനത്തിനായി കോര്‍പറേഷന്‍ അക്വയര്‍ ചെയ്ത തങ്ങളുടെ ഭൂമിയില്‍

കോഴിക്കോട്: അധികൃതരുടെ അനാസ്ഥമൂലം സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവാതെ പട്ടികജാതി കുടുംബം. 73 കാരനായ പി.ബി. ശ്രീധരന്റെ വീട് നിര്‍മ്മാണം തടസപ്പെട്ടിട്ട് കാല്‍ നൂറ്റാണ്ട്. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തെന്ന് അറിയിച്ചെങ്കിലും നഷ്ടപരിഹാരം പോലും ഇതുവരെ നല്‍കിയില്ല.

റെയില്‍വേസ്റ്റേഷനു സമീപത്തെ പൂട്ടിപ്പോയ സംഗം തിയേറ്ററിലെ ടിക്കറ്റ് കീപ്പറായിരുന്നു ശ്രീധരന്‍. പൂട്ടിപ്പോയ സ്ഥാപനത്തില്‍ നിന്നും ലഭിച്ച നാമമാത്രമായ തുകയും സമ്പാദ്യവുമെല്ലാം ചേര്‍ത്താണ് 1991ല്‍ വളയനാട് വില്ലേജ് കൊമ്മേരിക്കടുത്ത് 6 സെന്റ് സ്ഥലം വാങ്ങുന്നത്.  സര്‍ക്കാര്‍ ധനസഹായത്തോടെ വീട് വെയ്‌ക്കാന്‍ മുതിര്‍ന്നപ്പോഴാണ് തന്റെ സ്ഥലം ഉള്‍പ്പെടെയുള്ള ഭാഗമായ മാങ്കാവ് ശ്മശാനം മുതല്‍ മേത്തോട്ട് താഴം വരെയുള്ള റോഡ് ഡിടിപി സ്‌കീമില്‍ ഉള്‍പ്പെടുത്തി 24 മീറ്റര്‍ വീതിയും 4.5 മീറ്റര്‍ ബില്‍ഡിംഗ് ലൈന്‍ നിശ്ചയിച്ച് വരുന്ന കാര്യം അറിഞ്ഞത്.  

കോര്‍പ്പറേഷന്റെ അധീനതയിലുള്ള റോഡിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലം പൊന്നും വിലയ്‌ക്ക് ഏറ്റെടുക്കാന്‍ തീരുമാനമായി. 1999ല്‍ റോഡിന്റെ വീതി വീണ്ടും 18 മീറ്ററായി കുറയ്‌ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥലം അക്വയര്‍ ചെയ്യുന്ന മുറയ്‌ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിന്  പൊതുമരാമത്ത്  വകുപ്പ് പണം അനുവദിച്ചു. എന്നാല്‍ ഫണ്ട് കോര്‍പ്പറേഷന് ലഭ്യമാകാത്തതിനാല്‍ ഭൂമി ഏറ്റെടുക്കാനായില്ല. ഇതിനിടയില്‍ പി.ബി.ശ്രീധരന്‍ ഉള്‍പ്പെടെ 43 സ്ഥലമുടമകളുടെ സാന്നിധ്യത്തില്‍ ഒട്ടേറെ യോഗങ്ങളും ചര്‍ച്ചകളും നടന്നു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിഎല്‍പിസി യോഗത്തില്‍ നഷ്ട പരിഹാര തുക ഭൂമിയുടെ തരം തോട്ടം, നിലം എന്നീ ഗണങ്ങളില്‍ യഥാക്രമം സെന്റിന് 3.5 ലക്ഷം, 2.5 ലക്ഷം രൂപ കണക്കാക്കി. എന്നാല്‍ കോര്‍പ്പറേഷനും സ്ഥലം എംഎല്‍എയും തമ്മിലുള്ള ശീതസമരം മൂലം റോഡ് വികസനവും നഷ്ടപരിഹാരം നല്‍കുന്നതും തടസ്സപ്പെട്ടു.

29 വര്‍ഷമായി പി.ബി.ശ്രീധരനും കുടുംബവും മകന്റെ സ്വകാര്യ കമ്പനിയിലെ ജോലി ആശ്രയിച്ച് വാടകയക്ക് കഴിയുന്നു. ഇതിനിടെ രണ്ട് പെണ്‍മക്കളുടെയും വിവാഹം നടന്നു. സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ 40 കാരനായ മകന്റെ വിവാഹം പോലും മുടങ്ങി. ഒന്നുകില്‍ വീട് വെയ്‌ക്കാന്‍ അനുവദിക്കുക അല്ലെങ്കില്‍ നഷ്ട പരിഹാര തുക അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ശ്രീധരന്‍ മുട്ടാത്ത വാതിലുകളില്ല. സമീപിച്ച ഇടങ്ങളില്‍ നിന്നും ശരിയാക്കാമെന്ന മറുപടി മാത്രം.

തന്റേതല്ലാത്ത കാരണത്താല്‍ കഴിഞ്ഞ 25 വര്‍ഷമായി വാടകയ്‌ക്ക് താമസിക്കേണ്ടി വന്നത് ശ്രീധരന്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും നഷ്ടപരിഹാര തുകയോടൊപ്പം ഇക്കാലമത്രയും നല്‍കിയ വാടക  ഇദ്ദേഹത്തിന് നല്‍കുകയോ വീടും സ്ഥലവും നല്‍കുകയോ ചെയ്യണമെന്നും പട്ടികജാതി-വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടു.

Tags: പട്ടിക ജാതിലോകാരോഗ്യ സംഘടനകുടുംബംhouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.