Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാടാന്‍കവലയില്‍ കാട്ടാനശല്യം രൂക്ഷം; കൊട്ടിയൂരില്‍ പട്ടാപ്പകല്‍ കാട്ടാനയിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി

നാട്ടുകാര്‍ പാടാന്‍ കവലയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 14, 2020, 11:01 pm IST
inKannur

പയ്യാവൂര്‍: പയ്യാവൂരിലെ പാടാന്‍കവലയില്‍ കാട്ടുമൃഗശല്യം നിമിത്തം ജനങ്ങള്‍ പൊറുതിമുട്ടുന്നു. കാട്ടുപന്നി, കുരങ്ങ്, ആന, മുള്ളന്‍പന്നി എന്നിവയുടെ ശല്യം മേഖലയില്‍ രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലി ഫോറസ്റ്റില്‍ നിന്നും ഇറങ്ങി വന്ന ആന ജനവാസ മേഖലകളിലൂടെ ഇറങ്ങി പാടാന്‍കവലയില്‍ നിന്നു കുന്നത്തുര്‍ റോഡിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് റോഡരകിലുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പുതിയപുരയില്‍ ബാലകൃഷ്ണന്റെ കൃഷിസ്ഥലത്തെ വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ്, റബ്ബര്‍ എന്നിവയും കയ്യാലകളും നശിപ്പിച്ച ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ രാത്രിയോടെ വീണ്ടുമെത്തിയ കാട്ടാന ഈ പ്രദേശത്തുള്ള കൃഷികള്‍ നശിപ്പിച്ചു.  

നാട്ടുകാര്‍ പാടാന്‍ കവലയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആനയെ തിരികെ കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. രണ്ട് ദിവസം ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള പ്രദേശത്ത് തമ്പടിച്ച ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിവിടാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെങ്കിലും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാലോ എന്ന് ഭയന്ന് ശ്രമം വേണ്ടെന്ന് വെക്കുകയായിരുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയോര മേഖലയിലെ ജനങ്ങള്‍ ഭയന്നാണ് കഴിയുന്നത്. കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നത് പതിവാണ്. കൊറോണ രോഗ ഭീതിയില്‍ ജോലിയില്ലാതായ കര്‍ഷകന് ഇരുട്ടടിയാണ് കാട്ടുമുഗശല്യം.  ഇവയെ ഭയന്ന് കാര്‍ഷിക വൃത്തിയും നൂറ് കണക്കിന് ഏക്കര്‍ കൃഷിസ്ഥലവും ഉപേക്ഷിച്ച് ജനങ്ങള്‍ ടൗണിലേക്ക് ചേക്കേറുകയാണ്. കഴിഞ്ഞാഴ്ച പാടാന്‍ കവലയിലുള്ള സണ്ണി കിഴക്കേപുരയിടത്തില്‍, ശിവന്‍ പുളിക്കത്തടത്തില്‍, അനീഷ് പള്ളിക്കുന്നേല്‍ എന്നിവരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായ തോതില്‍ കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുണ്ടായി കാട്ടുമൃഗശല്യത്തിന് പരിഹാരമുണ്ടാക്കി ജീവനും സ്വത്തിനും സംരക്ഷണം നല്‍കമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.  

അതേസമയം കൊട്ടിയൂരില്‍ പട്ടാപ്പകല്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊട്ടിയൂര്‍ പാല്‍ചുരത്ത് കാട്ടാനക്കൂട്ടം ഒരു വീട്ടുമുറ്റത്ത് തമ്പടിച്ചത്. കൃഷിയിടത്തിലിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ച കാട്ടാനക്കൂട്ടം അല്‍പ്പനേരം തമ്പടിച്ചതിനു ശേഷം റോഡിലേക്കിറങ്ങി. ഇതോടെ വീടുകളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ബഹളം വെക്കുകയും ശബ്ദം കേട്ട് ഭയന്ന ആനക്കുട്ടം കൊട്ടിയൂര്‍ അമ്പായത്തോട് തലപ്പുഴ നാല്‍പത്തിനാലാം വഴി റോഡിലൂടെ നടന്നു പോവുകയുമായിരുന്നു. ഷിന്റോ ഒളാട്ടുപുറം എന്നയാളുടെ വീട്ടിനു മുമ്പിലാണ് കാട്ടാന തമ്പടിച്ചത്.  

പകല്‍നേരങ്ങളിലും കാട്ടാനയിറങ്ങുന്നത് കൊട്ടിയൂര്‍ അമ്പായത്തോട് നിവാസികളെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന കാട്ടാനകളാണ് ജനവാസ കേന്ദ്രത്തില്‍ വിഹരിക്കുന്നത്.  

Tags: aaകൊട്ടിയൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Varadyam

ഒരവിചാരിത യാത്ര

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.