മാറാട്: മാറാട് പ്രദേശത്തെ മുണ്ടക്കല്‍ കനാല്‍ മുതല്‍ ബികെ കനാല്‍ വരെ, അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന കനാല്‍ നവീകര ണത്തില്‍ അഴിമതിയെന്ന് ബിജെപി. സിമന്റ്, കമ്പി, മണല്‍ എന്നിവ ആവശ്യത്തിന് ഉപയോഗിക്കാതെയാണ് കനാലിന്റെ ഇരുവശത്തെയും ഭിത്തി നിര്‍മ്മിച്ചതെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആരോപിച്ചു.
അഞ്ചു കിലോമിറ്ററിലധികമുള്ള കനാല്‍ നിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് പി. രഘുനാഥ് ആരോപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയും സങ്കേതിക നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് നിര്‍മാണം. അഴിമതിക്ക് മേയര്‍ കൂട്ടുനില്‍ക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകത കാരണം സമീപത്തുള്ള പല വീടുകളും അപകട ഭീതിയിലാണ്.
കോര്പ്പറേഷന് അധികൃതര്‍ പണി നിര്‍ത്തിവെച്ച് അന്വേഷണം നടത്തണമെന്നും പി. രഘുനാഥ് ബിജെപി ജില്ലാ സെക്രട്ടറിയും കോര്പ്പറേഷന് കൗണ്‍സിലറുമായ ഇ. പ്രശാന്ത് കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലിഡര്‍ നമ്പിടി നാരായണന്, കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, മണ്ഡലം പ്രസിഡണ്ട് ഷിനു പിണ്ണാണത്ത്, ടി.കെ. ഷിംജീഷ്, നിഷാദ് കുമാര്‍, ശ്രീധര്‍മ്മന്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: