കണ്ണൂര്‍: ഇരിക്കൂറില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരണപ്പെടുകയും തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത വയോധികന്റെ മൃതദേഹം സംസ്കരിച്ചു.ഇരിക്കൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പട്ടുവo ആയിഷ മന്‍സിലില്‍ നടുക്കണ്ടി ഹുസൈന് (77നടുക്കണ്ടി ഉച്ചുക്ക) ന്റെ മൃതദേഹമാണ് വൈകുന്നേരം 7 മണിയോടെ ഇരിക്കൂര്‍ പാലം സൈറ്റിലെ ഖബര്‍സ്ഥാനില്‍ സംസ്ക്കരിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന സംസ്ക്കാര ചടങ്ങിന് സന്നദ്ധ സേവകരായ നാല് യുവാക്കള്‍ സംസകാരത്തിന് നേതൃത്വം നല്കി. ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. അനസ്, ഇരിക്കൂര്‍ എസ് ഐ കെ.പി. ശ്രീഹരി ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ , മഹല്ല് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആസ്പത്രിയില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹുസൈന് മരിച്ചത്.ഇരിക്കൂറിലെ യും ശ്രീകണ്ഠപുരം കോട്ടൂരിലെയും ആദ്യകാല വ്യാപാരിയായിരുന്നു.മാര്‍ച്ച് മൂന്നിനാണ്
ഹുസൈന് കുട്ടിയും ഭാര്യയും മുംബൈയില്‍ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ലോക് ഡൗണായതിനെ തുടര്‍ന്ന് ട്രെയിന്‍ സൗകര്യമില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്ന് മാസവും അവിടെ താമസിച്ചു വരികയായിരുന്നു. ഈ മാസം 9 നാണ് മംഗള എക്സ്പ്രസില്‍ കണ്ണൂരില്‍ എത്തിയത്.കൂടെ ഭാര്യയും മറ്റൊരു മകളും ഭര്‍ത്താവും അവരുടെ മൂന്ന് മക്കളും ഉണ്ടായിരുന്നു. അന്ന് തന്നെ .ഇവരെ കണ്ണൂരില്‍ നിന്നും ആംബുലന്‍സില്‍ വീട്ടില്‍ എത്തിച്ച് കോ വിഡ്നിരീക്ഷണത്തി ല്‍ കഴിയുകയായിരുന്നു.ചൊവ്വാഴ്ച ശക്തമായ പനിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയ്ക്കായി ജില്ല ആശുപത്രിയിയിലേക്ക് മാറ്റുകയായിരുന്നു..
വ്യാഴാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോള്‍ എന്നീ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 ഓടെ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലാവുകയും പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കുകയും രാത്രി 11.30 ഓടെ മരണപ്പെടുകയും ചെയ്യുകയായിരുന്നു.
..
പ്രതികരിക്കാൻ ഇവിടെ എഴുതുക: