Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്‌നേഹസമ്പന്നന്‍

1942ല്‍, അദ്ദേഹം കോഴിക്കോട് കോളജ് വിദ്യാര്‍ഥിയായിരിക്കെ സ്വയംസേവകനായി. അവിടെ പ്രചാരകനായിരുന്ന സാക്ഷാല്‍ ഠേംഗ്ഡിയായിരുന്നു ആനയിച്ചതും മനസ്സിനെ കീഴടക്കിയതും. അവര്‍ തമ്മിലുണ്ടായിരുന്ന പാരസ്പര്യം അന്യാദൃശമായിരുന്നു.

പി. നാരായണന്‍ by പി. നാരായണന്‍
Jun 12, 2020, 03:00 am IST
in Article

എണ്‍പത്തിമൂന്ന് വര്‍ഷക്കാലമായി സ്വയംസേവകനെന്ന നിലയ്‌ക്കു വേണുവേട്ടന് നല്‍കപ്പെട്ടിടത്തോളം ഉത്തരവാദിത്തങ്ങളും മറ്റും അപൂര്‍വം പേര്‍ക്കേ വഹിക്കേണ്ടിവന്നിട്ടുണ്ടാവൂ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എളമക്കരയിലെ മാധവനിവാസ് എന്ന പ്രാന്തകാര്യാലയത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. പ്രാതസ്മരണയില്‍ പതിവായി പങ്കെടുത്തിരുന്നു. പ്രായാധിക്യത്തിന്റെ അവശത മാറ്റിവച്ചാല്‍ അസുഖമൊന്നുമുണ്ടെന്നു ഭാവിക്കാത്ത പെരുമാറ്റം. ചിലപ്പോള്‍ ഒരു ചെറു വിസ്മൃതി. അടുത്ത നിമിഷം അതു മാറി വിശേഷാന്വേഷണം. വേണുവേട്ടന്‍ ഒരായിരം സ്മരണകളായി, സജീവമായി കണ്‍മുന്നിലുണ്ട്.

1942ല്‍, അദ്ദേഹം കോഴിക്കോട് കോളജ് വിദ്യാര്‍ഥിയായിരിക്കെ സ്വയംസേവകനായി. അവിടെ പ്രചാരകനായിരുന്ന സാക്ഷാല്‍ ഠേംഗ്ഡിയായിരുന്നു ആനയിച്ചതും മനസ്സിനെ കീഴടക്കിയതും. അവര്‍ തമ്മിലുണ്ടായിരുന്ന പാരസ്പര്യം അന്യാദൃശമായിരുന്നു. ബിരുദ പഠനത്തിന് പാലക്കാട് വിക്‌ടോറിയ കോളേജില്‍ ആയിരുന്നപ്പോള്‍ അവിടെ സംഘപ്രവര്‍ത്തനമാരംഭിക്കാന്‍ മുന്നിട്ടിറങ്ങി. അന്നു മുതല്‍ പാലക്കാടാണ് കേരളത്തില്‍ സംഘത്തിന്റെ ശക്തികേന്ദ്രം. വേണുവേട്ടന്റെ അച്ഛന്‍ നിലമ്പൂര്‍ കോവിലകത്തെ ഒന്നാം തിരുമുല്‍പ്പാടായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യാദര ഭാജനമായി ഠേംഗ്ഡിജി. വേണുവേട്ടന്റെ അനുജന്‍ ഗിരീശനും സ്വയംസേവകനാണ്. അദ്ദേഹം പഠനത്തിനായി എറണാകുളത്തു കഴിയവേ താമസിച്ചിരുന്ന വീടിന്റെ ഔട്ട്ഹൗസ് കാര്യാലയം പോലെ ഉപയോഗിക്കപ്പെട്ടു. അവിടെ ഭാസ്‌കര്‍ റാവുജി പ്രചാരക ജീവിതത്തിന്റെ തുടക്കക്കാലത്തു താമസിച്ചിരുന്നു.

കേസരി വാരികയുടെ തുടക്കം മുതല്‍ അതിന്റെ പല ചുമതലകളും വഹിച്ചു. ഹിന്ദുസ്ഥാന്‍ പ്രകാശന്റെ സ്ഥാപക ട്രസ്റ്റിയായിരുന്നുവെന്നു ഞാന്‍ മനസ്സിലാക്കുന്നു. പ്രചാരകനെന്ന നിലയ്‌ക്ക് സ്വയംസേവകനുമായുള്ള ഹൃദയംഗമ സമ്പര്‍ക്കം നിലനിര്‍ത്തുന്ന സ്വഭാവം സഹജമായുണ്ടായിരുന്നു. അദ്ദേഹം കോട്ടയത്തു പ്രചാരകനായിരുന്ന 1952-53ല്‍ ഞാന്‍ തിരുവനന്തപുരത്ത് പഠിക്കുന്ന കാലത്ത് അവിടെയിറങ്ങി കുശലം പറഞ്ഞുപോകുന്ന പതിവുണ്ടായിരുന്നു. പ്രചാരകന്മാര്‍ക്ക് സഹജമായ സമ്പര്‍ക്കം നിലനിര്‍ത്താന്‍ പറ്റിയ ചെറിയ ഉപകരണങ്ങള്‍ അദ്ദേഹം സമ്മാനിക്കുമായിരുന്നു. അയോഡിന്‍ പെന്‍സില്‍ എന്ന പ്രഥമ ശുശ്രൂഷാ സഹായി അതിലൊന്നായിരുന്നു. ശാഖയില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് അത് നന്നായി ഉപകരിച്ചു.

പ്രചാരകനെന്ന നിലയ്‌ക്ക് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനവസരമുണ്ടായിട്ടില്ല. 1959ല്‍ അദ്ദേഹം കോഴിക്കോട് പ്രചാരകനായിരുന്നപ്പോള്‍ കൊയിലാണ്ടിയിലെ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന പ്രാഥമിക ശിക്ഷാവര്‍ഗിലേക്കു, പേരാമ്പ്ര, കുറ്റിയാടി മുതലായ ശാഖകളില്‍ നിന്ന് ചിലരെ അയയ്‌ക്കാന്‍ പ്രാന്തപ്രചാരകന്‍ ദത്താജി ഡിഡോള്‍ക്കറുടെ നിര്‍ദേശം കിട്ടി. ശിബിരത്തിന്റെ ചുമതല വേണുവേട്ടനായിരുന്നു. അവിടെ ചില വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നിര്‍ദേശിച്ചു. ശിബിരം കഴിഞ്ഞ് അദ്ദേഹം കോഴിക്കോട്ടു കൊണ്ടുപോവുകയും, കേസരി, കാര്യാലയം മുതലായ സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയുമുണ്ടായി.

പിന്നീടദ്ദേഹം എറണാകുളം ജില്ലാ പ്രചാരകനായി. പരമേശ്വര്‍ജി ജനസംഘത്തിന്റെ ചുമതലയേറ്റപ്പോള്‍ വന്ന മാറ്റമായിരുന്നു അത്. സംഗതിവശാല്‍ ആലുവയില്‍ പോയപ്പോള്‍ അവിടെ ഉള്‍പ്രദേശങ്ങളായ ചൊവ്വര, വാഴക്കുളം, വളയന്‍ചിറങ്ങര മുതലായ ശാഖകളില്‍ കൊണ്ടുപോയി. അദ്ദേഹം വലിയ ഗായകനായിരുന്നില്ല. എന്നാല്‍ നല്ല താളബോധത്തോടെ ഗീതങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമായിരുന്നു.  

പാട്ടു പാടുന്നയാള്‍ നന്നായി പാടുമെങ്കിലും സ്വയംസേവകരെക്കൊണ്ട് സാംഘിക് ആയി പാടിക്കാന്‍ കഴിയാത്തയവസരത്തില്‍. പഠിപ്പിക്കല്‍ ഭാഗം ഏറ്റെടുത്ത് മത്സരത്തില്‍ വിജയിച്ച അവസരങ്ങളുണ്ട്.

അദ്ദേഹത്തിന്റെ ഗൃഹസമ്പര്‍ക്കരീതി മറ്റാളുകള്‍ക്ക് അസാധ്യമാംവിധമുള്ളതായിരുന്നു. വീട്ടിലെ മുഴുവന്‍ അംഗങ്ങളെയും ആ സ്‌നേഹസമ്പന്നന്‍ സ്വാധീനിച്ചിരുന്നു. എറണാകുളത്തെ പച്ചാളം വിജയന്‍ (കഴിഞ്ഞ കൊല്ലം അന്തരിച്ചു) സംഘവുമായി ബന്ധപ്പെട്ടത് വേണുവേട്ടന്‍ പ്രചാരകനായിരിക്കെയായിരുന്നു. ക്രമേണ ആ കുടുംബം മുഴുവന്‍ സംഘമയമായിത്തീര്‍ന്നു. അതുപോലെ എത്രയോ പേര്‍. ഇപ്പോള്‍ പാലക്കാട്ട് വിഭാഗ് സംഘചാലകനായി പ്രവര്‍ത്തിക്കുന്ന വി.കെ.സോമസുന്ദരന്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ വേണുവേട്ടന്റെ കണ്ണില്‍പ്പെട്ടതായിരുന്നു. പട്ടിമറ്റത്തെ വീടുമായി ബന്ധം പുലര്‍ത്തി അച്ഛനും സഹോദരന്മാരുമൊക്കെ ‘വല’യിലായി. പഠിത്തം കഴിഞ്ഞു പ്രചാരകനായി.  

സംഘപ്രചാരകനായിരിക്കെ ഞങ്ങള്‍ തമ്മില്‍ ഇണക്കമേറെയുണ്ടായെങ്കിലും ചിലപ്പോള്‍ പിണക്കവുമുണ്ടായി.  സംസാരിക്കുന്നതിനിടെ നമ്മള്‍ പ്രയോഗിച്ച ചില വാക്കുകളുടെ ആശാസ്യതയെച്ചൊല്ലി ആയിരുന്നു അത്. അപ്പോള്‍ത്തന്നെ ശാസനാപൂര്‍വ്വം തിരുത്തുകയായിരുന്നു  അദ്ദേഹം. 1966ല്‍ ജനസംഘത്തില്‍ പരമേശ്വര്‍ജിയെ സഹായിക്കാന്‍ ഒരു പ്രചാരകനെക്കൂടി നല്‍കണമെന്ന അഭിപ്രായം വന്നു. വേണുവേട്ടന്‍ അതിനു നിയോഗിക്കപ്പെട്ടു. എറണാകുളത്തിനു തെക്കോട്ട്, വേണുവേട്ടന്റെ ചുമതലയില്‍ വന്നു. ഞാന്‍ കോട്ടയത്തായിരുന്നതിനാല്‍ അതില്‍ സഹകരിക്കാന്‍ എനിക്കു കഴിഞ്ഞു. അടുത്തവര്‍ഷം സംഘശിക്ഷാവര്‍ഗിനിടെ മസ്ദൂര്‍ സംഘത്തിലേക്കും ഒരു പ്രചാരകനെ നല്‍കാന്‍ നിര്‍ദേശമുണ്ടായി. അധികാരിമാര്‍ എന്നെ വിളിച്ച് വിവരമറിയിച്ചു. തികച്ചും അപരിചിതമായൊരു രംഗത്തേക്ക് പോകേണ്ടതിന്റെ പരിഭ്രമംകൊണ്ട് വിവശനായിപ്പോയി. പക്ഷേ ഠേംഗ്ഡിജിക്കു വേണുവേട്ടനായാല്‍ തങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുണ്ടായിരുന്ന മാനസിക പാരസ്പര്യം  പ്രവര്‍ത്തനത്തിനു സഹായകരമാവുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഞാന്‍ ജനസംഘത്തിനു നല്‍കപ്പെട്ടു.

വേണുവേട്ടന്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന് കേരളത്തില്‍ സൃഷ്ടിച്ചെടുത്ത സ്ഥാനവും അന്തസ്സും അസൂയാവഹം തന്നെയായിരുന്നു. അദ്ദേഹം അതിന്റെ അധ്യക്ഷസ്ഥാനവും അലങ്കരിച്ചു. ലോക തൊഴിലാളി സംഘടനയില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ ബിഎംഎസിന് അര്‍ഹത ലഭിച്ചപ്പോള്‍ ആ ദൗത്യം ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചു. ചൈന സന്ദര്‍ശിച്ച ബിഎംഎസ് പ്രതിനിധി സംഘത്തിലും വേണുവേട്ടനുണ്ടായിരുന്നു.

മറ്റ് തൊഴിലാളി പ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ബിഎംഎസിന്റെ കാഴ്ചപ്പാട്, തൊഴിലുടമയും തൊഴിലാളിയും തൊഴിലും രാഷ്‌ട്രമെന്ന സമുച്ചയത്തിന്റെ താല്‍പര്യത്തിനു വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നത് ലോകസമക്ഷം പ്രസ്താവിക്കാന്‍ അദ്ദേഹം നിയുക്തനായി. അവസാനമായി ആ ചുമതലയില്‍നിന്നു മുക്തനായി അദ്ദേഹം എറണാകുളം കാര്യാലയത്തില്‍ താമസമാക്കി തന്റെ പഴയ സമ്പര്‍ക്കങ്ങളൊക്കെ പുനഃസ്ഥാപിച്ചു. തൊടുപുഴയിലെ എന്റെ വീട്ടിലും വന്നു താമസിക്കാറുണ്ടായിരുന്നു. ഇടയ്‌ക്ക് പ്രാന്തകാര്യാലയത്തില്‍ ചെല്ലുമ്പോള്‍ എനിക്ക് താല്‍പര്യമുള്ള വിവരങ്ങള്‍ വായിക്കാന്‍ തരുമായിരുന്നു. ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ നായകന്മാരില്‍ ഒരാളായിരുന്നു. സജീവരംഗത്തു നിന്ന് പിന്‍വലിഞ്ഞുവെങ്കിലും ശേഷിമാന്മാരായ നിരവധിയാളുകളെ മുന്നിലേക്കു കൊണ്ടുവന്നുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.

Tags: ആര്‍ വേണുഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ജൂണ്‍ 10ന് വിടപറഞ്ഞ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് നേതാവുമായിരുന്ന ആര്‍. വേണുഗോപാലിനെക്കുറിച്ചുള്ള ഹൃദ്യമായ രണ്ട് ഓര്‍മകള്‍

വേണുവേട്ടനോടൊപ്പം ലേഖകന്‍
Varadyam

നിലമ്പൂരിന്റെ നഷ്ടം

കൊയിലാണ്ടിയില്‍ നടന്ന ശ്രദ്ധാഞ്ജലിയില്‍ രാ. വേണുഗോപാലിന്റെ ചിത്രത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി എ. ശശീന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kozhikode

രാ. വേണുഗോപാലിന് ശ്രദ്ധാഞ്ജലി

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് രാ.വേണുഗോപാലിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kozhikode

രാ. വേണുഗോപാലിന് നഗരത്തിന്റെ ശ്രദ്ധാഞ്ജലി; മാധവ കൃപയിലെ ചടങ്ങില്‍ നിരവധി പേര്‍ എത്തി

Main Article

കൊട്ടാരംവിട്ട രാജാവ്

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.