തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി ഇടത് മുന്നണിയുടെ പ്രകടന പത്രികയില്‍പോലും ഇല്ലാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇല്ലല്ലോ. ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്ന് വൈദ്യുതി മന്ത്രി എം.എം. മണിയേയും പരിഹസിച്ചു.
അതിരപ്പിള്ളി പദ്ധതി സമവായത്തോടെ നടപ്പിലാക്കുമെന്നായിരുന്നു എം.എം. മണിയുടെ പ്രസ്താവന. എന്നാല്‍ പ്രതീക്ഷയാണ് ജിവിതത്തെ മുന്നോട്ട് നയിക്കുന്നത്. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഉണ്ടാകില്ല. ആര്‍ക്കും എന്തും ആഗ്രഹിക്കാമെന്നു കാനം ഇതിനോട് പ്രതികരിച്ചു.
അതിപ്പിള്ളി ജല വൈദ്യുതി പദ്ധതി അജണ്ടയില്‍ പോലും ഇല്ലാത്തതാണ്. മുന്നണിയിലെ കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്. സംസ്ഥാന സമിതിയാണ്. പ്രകടന പത്രികയില്‍പ്പോലും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കെഎസ്ഇബി നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കും. അതിന്റെ തുടര്‍ച്ചായാണ് ഇതെന്നും കാനം അഭിപ്രായപ്പെട്ടു.
അതേസമയം ജലവൈദ്യുത പദ്ധതിയെ അനുകൂലിക്കുന്ന വിധത്തിലായിരുന്നു സിപിഎം നിലകൊണ്ടത്. സിപിഐ എതിര്‍ത്തതോടെയാണ് ഇതില്‍ നിന്നും പിന്നാക്കം പോയത്. പദ്ധതി നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം.എം. മണിയും പലതവണയും വ്യക്തമാക്കിയിരുന്നു.
പദ്ധതിയുടെ അനുമതി പുതുക്കുന്നതിനായി കെഎസ്ഇബി അനുമതി തേടിയതോടെയാണ് ഈ വിഷയം വീണ്ടും തലപൊക്കിയത്. കൂടാതെ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെനനം സസമാവായമുണ്ടായാല് നടപ്പിലാക്കുമെന്നും എം.എം. മണിയും അറിയിക്കുകയായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് എം.എം. മണി പ്രസ്താവന നടത്തിയത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേരുന്നുണ്ട്. ഇതുസംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: