കുറ്റ്യാടി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഒരുക്കുകയാണ് നൗഷാദ് തെക്കയില്‍. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഭിന്നശേഷിക്കാരായ കുട്ടികളെ മുഴുവന്‍ ഇദ്ദേഹം വിളിച്ചിരുന്നു.
സ്വന്തമായി ടിവിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്ത കുട്ടികള്‍ക്ക് സൗകര്യമൊരുക്കാന്‍ അധികൃതര്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ അര്‍ഹരായ നിര്‍ധനരായ ഭിന്നശേഷി കുട്ടികള്‍ക്ക് ടിവിയും ഫോണും എത്തിച്ചു നല്കുന്ന തിരക്കിലാണിപ്പോള്‍ നൗഷാദ്. ഇതിനകം ജില്ലയ്ക്കകത്തും പുറത്തുമായി വിവിധ ഭാഗങ്ങളിലെ നിരവധി കുട്ടികള്‍ക്ക് ടിവി എത്തിച്ചു നല്കാന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഉപയോഗത്തിലുള്ള ഒരല്പം പഴകിയ ടിവി ആണെങ്കില്‍ പോലും കുട്ടികള്‍ക്ക് നല്കാന് താല്പര്യമുണ്ടെങ്കില് ആര്‍ക്കും നൗഷാദിനെ വിളിക്കാം. അദ്ദേഹം അത് അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് എത്തിച്ച് നല്‍കും. നിരവധി കുട്ടികള്‍ക്ക് ഇനിയും ടിവിയും ഫോണും എത്തിച്ചു നല്‍കാനുണ്ടെന്ന് നൗഷാദ് പറഞ്ഞു.
ടെലിവിഷനൊപ്പം ക്ലാസ് സൗകര്യപ്രദമായി കാണാന്‍ എല്ലാ സംവിധാനങ്ങളുമായാണ് കുട്ടികളുടെ വീടുകളില്‍ ഇവര്‍ എത്തിച്ചേരുന്നത്. കുന്ദമംഗലം സ്വദേശിയായ നൗഷാദ് തെക്കയിലിനൊപ്പം സഹായികളായി അഷ്റഫ് കായക്കല്‍, ശരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ് എന്നിവരുമുണ്ട്. ഫോണ്‍: 9037147666.
പ്രതികരിക്കാൻ ഇവിടെ എഴുതുക: