കൊച്ചി: മാധവ്ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആലുവ തന്ത്രവിദ്യാപീഠത്തിലെ മാധവ്ജി സ്മൃതി മണ്ഡപത്തില്‍ ആര്‍എസ്എസ് പ്രാന്ത സംഘ ചാലക് പി.ഇ.ബി. മേനോന് പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. തന്ത്ര വിദ്യാപീഠം വൈസ് പ്രസിഡന്റ് എം.പി.എസ് ശര്‍മ്മ അധ്യക്ഷനായി.
തന്ത്ര വിദ്യാപീഠത്തിന്റെ നവീകരിച്ച സഭാ മണ്ഡപം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. കേരള ക്ഷേത്ര സംരക്ഷണ സമിതി ക്ഷേത്ര ഭദ്രതാ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത അര്‍ഹരായ പത്തു ക്ഷേത്രങ്ങള്‍ക്ക് ‘ദേവനൊരു കിഴി’ സമര്‍പ്പിച്ചു. തന്ത്ര വിദ്യാപീഠം ട്രഷറര്‍ ശ്രീഹരി നാരായണന്, ജോയിന്റ് സെക്രട്ടറി പി.എസ്. മനോജ്, സെക്രട്ടറി എന്‍. ബാലമുരളി, പ്രിന്‍സിപ്പല്‍ ബാലകൃഷ്ണ ഭട്ട്, തന്ത്ര വിദ്യാപീഠം സെക്രട്ടറി എന്‍. ബാലമുരളി, വൈസ് പ്രസിഡന്റ് എം.പി.എസ് ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: