മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പുതിയ ഗൃഹം വാങ്ങുന്നതിനുള്ള അവസരം കൈവരുന്നതാണ്. വ്യക്തികളില്‍നിന്നും ഉപദ്രവത്തിന്ഇടയാകുന്നതാണ്. ഉദ്യോഗത്തിനായുള്ള പരിശ്രമങ്ങള്‍ പലതും ധനനഷ്ടത്തിലും മനഃക്ലേശത്തിലും കലാശിക്കും. യാത്രയ്ക്കിടയില്‍ അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കുന്നതാണ്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ അലട്ടാനിടയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളില്‍പ്പെട്ട് വിഷമിക്കേണ്ടിവരും. വേര്‍പെട്ടും നഷ്ടപ്പെട്ടും പോകുമെന്ന് കരുതിയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിച്ചുകിട്ടുവാന് വഴിയൊരുങ്ങും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വിവാഹത്തിനുവേണ്ടി പരിശ്രമിച്ചവര്‍ക്ക് പെട്ടെന്ന് പങ്കാളിയെ ലഭ്യമാകും. യാത്രാക്ലേശം വര്‍ധിക്കുകയും തീരുമാനങ്ങള്‍ പലതും മാറ്റി പ്രവര്‍ത്തിക്കേണ്ടിവരികയും ഉദരസംബന്ധമായ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കേണ്ടിവരികയും ചെയ്യും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
മാനസിക ചഞ്ചലാവസ്ഥ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷമാകും. മുന്‍കോപം വര്‍ധിച്ച് അപകടങ്ങളില്‍ ചെന്ന് ചാടാനിടയാകും. വിവാഹാലോചനകളില് വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയും. സാമ്പത്തിക ഇടപാടുകള്‍ മന്ദഗതിയില്‍ സംഭവിക്കുന്നതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
സ്നേഹബന്ധങ്ങളില്‍ ഉലച്ചിലും വേര്‍പാടുകളും ഉണ്ടാവും. രോഗദുരിതങ്ങള്ക്ക് പെട്ടെന്ന് ശമനമുണ്ടാകും. പുതിയ ജീവിത ബന്ധങ്ങള്‍ കണ്ടെത്തി സന്തോഷിക്കുവാന്‍ ഇടയാകുന്നതാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വാഹനം വാങ്ങുവാന്‍ ഇടയാകുന്നതാണ്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
വാഹനാപകടത്തില്‍പ്പെട്ട് ശരീര ദുരിതത്തിന് ഇടവരുന്നതാണ്. വേര്‍പെട്ട് നില്ക്കുന്ന കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ സാധിക്കും. വാസസ്ഥാനത്ത് അഗ്നി ബാധയുണ്ടായി വിഷമിക്കും. സ്വന്തം സംരക്ഷണത്തിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമായി, വിഷമിക്കേണ്ടിവരും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
വാഹനം കളവുപോകാനിടയാകുന്നതാണ്. സ്ഥാനമാനങ്ങള്‍ വര്‍ധിക്കും. തൊഴില്‍രംഗം പൊതുവേ മനോവിഷമത്തിന് കാരണമാകുന്നതാണ്. ആരോഗ്യസ്ഥിതിയില്‍ ഇടയ്ക്കിടെ അസ്വസ്ഥതകള്‍ വര്‍ധിക്കും. സ്വാഭിപ്രായം മുന്‍നിര്‍ത്തിയുള്ള പ്രവൃത്തികള്‍ക്ക് മുന്‍ഗണന കൊടുക്കുകയും ചെയ്യും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സേവനപ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ട ജനസ്വാധീനം നേടാന്‍ ഇടയാകുന്നതാണ്. സാമ്പത്തിക ബലം ഉണ്ടായിരിക്കുമെങ്കിലും ഉപയോഗത്തിന് പ്രയോജനപ്പെടുത്താനാകാെത വിഷമിക്കേണ്ടിവരും. വലിയ അപകട സാഹചര്യങ്ങളെ അത്ഭുതകരമായി അതിജീവിക്കാന്‍ കഴിവുണ്ടാവുകയും ചെയ്യും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
സാമ്പത്തിക ഇടപാടുകളുടെ മധ്യസ്ഥത വഹിച്ച് ഭൂമിനഷ്ടത്തിന് ഇടവരുന്നതാണ്. പുതിയ തൊഴില്‍ മേഖലകള്‍ അനായാസമായി കണ്ടെത്തി സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയുന്നതാണ്. ആരോഗ്യപരമായി ഇടയ്ക്കിടെ അലട്ടലുകള്‍ അനുഭവപ്പെടുന്നതാണ്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
നിര്‍ബന്ധബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് ദുരിതങ്ങളില്‍ സ്വയം അകപ്പെടാന്‍ ഇടയാകും. വിശ്വസിച്ച് കഴിയുന്നവരുടെ പിന്മാറ്റത്തിന് ഇടയാവും. അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തിലും ഔദ്യോഗിക പദവിയിലും വന്നുചേരും. കുടുംബത്തില്‍നിന്നും അകന്നു കഴിയും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
പരോദ്രവങ്ങളെ അതിജീവിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കും. കുടുംബബന്ധങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹം കൂടിവരും. സാമ്പത്തിക സ്രോതസ്സുകള്‍ കൂടുതലായി തുറന്നുകിട്ടാനിടയാകും. ഔദ്യോഗിക രംഗത്ത് വ്യവഹാര ബാധ്യതകളെ അഭിമുഖീകരിക്കേണ്ടിവരും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
സാമൂഹിക സേവനത്തില്‍ക്കൂടി സത്കീര്‍ത്തി വര്‍ധിക്കുന്നതാണ്. തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇറങ്ങിത്തിരിക്കും. ഏര്‍പ്പെട്ടുവരുന്ന തൊഴിലുകളില്‍നിന്നും മാറ്റവും ധനനഷ്ടവും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: