അബുജ: വടക്ക് കിഴക്കന്‍ നൈജീരിയയിൽ ഭീകരാക്രമണത്തിൽ എഴുപതോളം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബൊക്കൊ ഹറാമിന്റെ ജിഹാദിസ്റ്റ് ഗ്രൂപ്പാണെന്നാണ് വിവരം. ബോര്‍ണോ സംസ്ഥാനത്തെ ഗൂബിയോ ജില്ലയിലുള്ള ഒരു വിദൂര ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ എ.കെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഗ്രാമത്തിലെ1,200 കന്നുകാലികളെയും ഒട്ടകങ്ങളെയും ഇവര്‍ തട്ടിയെടുത്തു. ആക്രമികള്‍ ഗ്രാമം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ തീവ്രവാദികളെ പറ്റി ഗ്രാമീണര്‍ സുരക്ഷാസേനയ്‌ക്ക് സന്ദേശം കൈമാറുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയായാണ് ആക്രമണമെന്ന് സൂചനയുള്ളതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ നൈജീരിയയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യകളില്‍ ബൊക്കൊ ഹറാം തീവ്രവാദികളും ഐസിസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ആക്രമണങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: