കൊച്ചി: എച്ച്പി 14എസ് നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു. 4 ജി എല്‍ടിഇ കണക്റ്റിവിറ്റിയോടെയാണ് പുതിയ നോട്ട്ബുക്കുകള്‍ എത്തുന്നത്. മുമ്പ് എച്ച്പിയുടെ പ്രീമിയം നോട്ട്ബുക്കുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളു. എച്പി 14എസ് ഐ3, ഐ5 പ്രോസസ്സര്‍ നോട്ട്ബുക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പവലിയന് എക്സ്360 14 ഐ5 പ്രോസസ്സര്‍ ജൂലൈ ഒന്നു മുതല്‍ വിപണിയിലെത്തും. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുറഞ്ഞ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്ഡിനേയും ഹോം വൈഫൈയേയും അപേക്ഷിച്ച് വേഗതയേറിയതും സുരക്ഷിതവുമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്കുന്നതില് 4 ജി എല്‍ടിഇ നിര്‍ണായക പങ്ക് വഹിക്കുന്നു. മിതമായ നിരക്കില്‍ എന്റര്‍പ്രൈസ് ഗ്രേഡ് കണക്റ്റിവിറ്റിയും സുരക്ഷയും പുതിയ എച്ച്പി 14 നോട്ട്ബുക്കുകള്‍ ഉറപ്പു നല്കുന്നു.
1.53 കിലോഗ്രാം മാത്രമാണ് എച്.പി 14എസിന്റെ ഭാരം. ഫാസ്റ്റ് ചാര്ജിങോടുകൂടിയ ബാറ്ററി ഒമ്പത് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. 78% സ്ക്രീന്‍ ടു ബോഡി മൈക്രോ എഡ്ജ് ഡിസ്പ്ലേയാണുള്ളത്. ഐ3 പ്രോസസറും 4 ജിബി റാമുമുള്ള എച്ച്പി 14എസിന് 44,999 രൂപയും ഐ 5 പ്രോസസറും 8 ജിബി റാമും ഉള്ള എച്ച്പി 14 എസിന് 64,999 രൂപയുമാണ് വില. എച്ച്പി പവലിയന് എക്സ്360 14 ഐ5ന് 84,999 രൂപയാണ് വില. എല്ലാ എച്ച്പി വേള്‍ഡ് സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും ഇവ ലഭ്യമാണ്.
‘എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കും പ്രീമിയം സവിശേഷതകള്‍ ലഭ്യമാക്കി മികച്ച സാങ്കേതികവിദ്യകളുടെ സേവനം നല്‍കുക എന്നതാണ് ഞങ്ങളുടെ ശ്രമം.മെയിന്‍സ്ട്രീം ഉപകരണത്തില്‍ 4 ജി എല്‍ടിഇ ആക്സസ് അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പിസി ഉപയോക്താക്കളുടെ അനുഭവത്തെ ഇത് മാറ്റിമറിക്കും. ഇതിലൂടെ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ജോലി ചെയ്യാനും പഠിക്കാനും കളിക്കാനും സാധിക്കും. ‘, എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ വിനയ് അവസ്തി പറഞ്ഞു.
‘വിദൂര ജോലി എന്നത് സാധാരണ നിലയിലായതോടെ, നിലവിലെ സാഹചര്യത്തെ നേരിടാന്‍ ജീവനക്കാരെയും തൊഴിലുടമകളെയും പ്രാപ്തമാക്കുന്നതാണ് എച്ച്പി 14 ശ്രേണി. ഉപയോക്താക്കളുടെ സുരക്ഷയും കണക്റ്റിവിറ്റിയും പോലുള്ള പ്രധാന ആശങ്കകള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’ എച്.പി ഇന്ത്യ പേഴ്സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ വിക്രം ബേദി പറഞ്ഞു.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ നോട്ട്ബുക്കുകള്‍ ഇന്‍ ബില്‍റ്റ് ഇന്റല്‍ എക്സ്.എം എം 7360 4ജി എല്‍ടിഇ6 വേഗതയേറിയതും സുരക്ഷിതവുമായ കണക്റ്റിവിറ്റി നല്കുന്നു. എച്ച്പി ട്രൂ വിഷന്‍ 720പി എച്ച്ഡി ക്യാമറയുടേയും ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് മൈക്രോഫോണിന്റെയും പിന്തുണ ഉപയോക്താക്കളെ കണക്റ്റഡായി നിലനിര്‍ത്തുന്നു. ഭാരം കുറഞ്ഞ 14എസ് നോട്ട്ബുക്കില്‍ അള്‍ട്രാനാരോ ബെസലുള്ള മൈക്രോ എഡ്ജ് എഫ്എച്ച്ഡി ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ സ്പീഡ് സി ടൈപ്പ്, രണ്ട് എ ടൈപ്പ് , മള്‍ട്ടി മീഡിയ എസ്ഡി കാര്‍ഡ് റീഡര്‍, എച്ച്ഡിഎംഐ എന്നിവ ഉള്‍പ്പെടെ 6 പോര്‍ട്ടുകളുണ്ട്. ജിഗാബൈറ്റ് ഫയല്‍ ട്രാന്‍സ്ഫര്‍ വരെ പിന്തുണക്കുന്ന ബ്ലൂടൂത്ത് 5 കോംബോ കണക്ടിവിറ്റിയുമുണ്ട്.
ഇന്റല്‍ ഐറിസ് പ്ലസ് ഗ്രാഫിക്സുള്ള പത്താം തലമുറ ഇന്റല്‍ പ്രോസസറാണ് എച്ച്പി പവലിയന് എക്സ്360 14 മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷിത കണക്റ്റിവിറ്റിക്കായി 4 ജി എല്‍ടിഇ സിം സ്ലോട്ടും വേഗത്തിലുള്ള ഡാറ്റ കൈമാറ്റത്തിനായി ടൈപ്പ് സി പോര്‍ട്ടും അടങ്ങിയിരിക്കുന്നു.എച്ച്പി പവലിയന് എക്സ്360 14ന് 11 മണിക്കൂര്‍ ബാറ്ററി ലൈഫാണുള്ളത്. ഹാന്റ്സ് ഫ്രീ ആക്സസ് ആമസോണ്‍ അലക്സാ വോയ്സ് സേവനം, വേക്ക് ഓണ്‍ വോയിസ് സവിശേഷത എന്നിവ പിന്തുണയ്ക്കുന്നു. കൂടാതെ ഡ്യുവല്‍ സ്പീക്കറുകള്‍, ബി & ഒ ഓഡിയോ, എച്ച്പി ഓഡിയോ ബൂസ്റ്റ് എന്നിവയുമുണ്ട്. സ്ക്രീന്‍ടുബോഡി അനുപാതം 82.47% വാഗ്ദാനം ചെയ്യുന്ന 3 വശങ്ങളുള്ള മൈക്രോ എഡ്ജ് ബെസെല്‍ ഡിസ്പ്ലേയാണ് എച്ച്പി പവലിയന് എക്സ്360 14ല്‍ ഉപയോഗച്ചിരിക്കുന്നത്. പവലിയന് എക്സ്360 14 നാച്ചുറല്‍ സില്‍വര്‍ നിറത്തില്‍ ലഭ്യമാണ്.
ഇപ്പോള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഓഫറിലൂടെ ആറുമാസത്തേ സൗജന്യ ഡാറ്റയുള്ള (1.5 ജിബി / ദിവസം) റിലയന്‍സ് ജിയോ സിം സേവനവും ലഭ്യമാണ്. റിലയന്‍സ് ജിയോ സ്റ്റോര്‍ സന്ദര്‍ശിച്ച് ലാപ്ടോപ്പ് ഇന്‍വോയ്സും സീരിയല്‍ നമ്പര്‍ വിശദാംശങ്ങളും നല്കിയാല് ഓഫര്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: