മാനന്തവാടി: പോലീസ് പ്രതിയായ കേസില്‍ നടപടിയില്ല. കുടുംബം നിരഹാര സമരത്തിലേക്ക്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം ചിറമൂലതലപ്പുഞ്ചയില് ബെന്നിയും കുടുംബവുമാണ് പോലീസ് പ്രതിയായ കേസില്‍ നീതി ലഭിക്കത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ പത്ത് മുതല്‍ വീട്ടില്‍ നിരഹാരസമരം ആരംഭിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചത്. മെയ് 26ന് വൈകുന്നേരം പണി കഴിഞ്ഞ് വരുന്ന തന്നെ അയല്‍വാസി ആക്രമിക്കന്നതിന് ശ്രമിക്കുകയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ പിന്നാലെ വന്ന് വീണ്ടും ആക്രമിച്ചു. ബഹളം കേട്ട് എത്തിയ ഭാര്യയും മക്കളുമാണ് തന്നെ രക്ഷിച്ചത്.
വീടിന്റെ പിന്‍വശത്ത് വന്ന് ഭിഷണി മുഴക്കി ഇവര്‍ പിരിഞ്ഞ് പോകുകയും രാത്രി ഏഴരയോടെ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി വന്ന് തന്നെയും ഭാര്യയെയും മര്‍ദ്ദിക്കുകയും കൊല്ലുവാന്‍ ശ്രമിക്കുകയുംചെയ്തു. സ്ഥലത്ത് എത്തിയ തൊണ്ടര്‍നാട് എസ്ഐയും സംഘത്തിനോട് മര്‍ദ്ദനമേറ്റ് കിടക്കുന്ന തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച മകനെ പോലീസ് മര്‍ദ്ദിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നും എസ്ഐയുടെ മര്‍ദ്ദനത്തേതുടര്‍ന്ന് മകന് പ്ലസ് വണ്‍ പരിക്ഷ പോലും എഴുതുവാന്‍ കഴിഞ്ഞിരുന്നില്ല.
മര്‍ദ്ദനമേറ്റ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ പോലീസ് തയ്യാറയില്ല, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ വിളിച്ചതിനെ തുടര്‍ന്നാണ് ചികല്സയക്ക് കൊണ്ടുപോയത്. തന്നെ മര്‍ദ്ദിച്ച പ്രതികളെ കസ്റ്റഡിയിലെടുക്കതെ തന്നെ പ്രതിയാക്കനുള്ള നീക്കമാണ് തൊണ്ടര്‍നാട് പോലീസ് നടത്തുന്നത്. മൊഴിയെടുക്കാന്‍ വന്ന പോലിസുകാരന് താന്‍ പറഞ്ഞത് രേഖപ്പെടുത്തിയില്ലന്നും തനിക്ക് മര്‍ദ്ദനമേറ്റ സ്ഥലത്ത് വന്ന് മഹസര്‍ തയ്യാറാക്കുകയോ പ്രതികള്‍ ഉപേക്ഷിച്ചിട്ടു പോയ ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടില്ല. തന്റെ മകനെ മര്‍ദ്ദിച്ച എസ്ഐ ഉയുള്പ്പടെയുളള വരെ സംരക്ഷിക്കുന്ന നിലപാടണ് പോലീസ് സ്വീകരിക്കുന്നതെന്നും എസ്പി, ഐജി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.എസ്ഐ സസ്പെന്റ്ചെയ്യണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുണമെന്നും ആവശ്യപ്പെട്ടാണ് ജൂണ്‍ 10 മുതല്‍ താനും മകനും വീട്ടില്‍ നിരഹാര സമരം തുടങ്ങുന്നതെന്നും ബെന്നി പറഞ്ഞു പത്രസമ്മേളനത്തില്‍ ഭാര്യ ഷൈബിബെന്നി, മകന് സ്റ്റെറിന്ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: