ഇന്ന് നാടിനെ മുഴുവനും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയാണ് ലവ് ജിഹാദ്. എല്ലാ ദിവസവും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഇത് നടക്കുന്നതായി നമ്മള് കേള്‍ക്കുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങളും, രാഷ്ട്രീയ ശരി മാത്രം നോക്കി നിലപാടെടുക്കുന്ന രാഷ്ട്രീയപാര്‍ട്ടികളും, സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ഒരു പ്രശ്നം നിലവിലില്ല എന്ന മരീചിക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മറിച്ചാണ് സത്യം എന്ന കാര്യം വിവേചന ബുദ്ധിയുള്ള ഏതൊരു ഹിന്ദുവിനും, ബുദ്ധനും, സിക്കുകാരനും, ക്രിസ്ത്യാനിക്കും അറിയാം. യഥാര്‍ത്ഥത്തില്‍ ലവ് ജിഹാദ് എന്ന പദത്തിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കാണ്. സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും തുടര്‍ന്നുണ്ടാകുന്ന മതം മാറ്റങ്ങളുമാണ് അവരില്‍ നിന്ന് ഈയൊരു പദം പ്രചാരത്തില്‍ വരാന്‍ ഇടയാക്കിയത്.
രാജ്യം മുഴുവന്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും നഗരങ്ങളിലെ വിദ്യാസമ്പന്നര്‍ പ്രത്യേകിച്ചും ധനികരോ ഇടത്തരക്കാരോ ആയ ഹിന്ദുക്കള്‍ ഇപ്പോഴും മറ്റുള്ളവരേക്കാള്‍ സംശയാലുക്കളും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മടിയുള്ളവരും ആയിട്ടാണ് കാണപ്പെടുന്നത്. അതിന് പല കാരണങ്ങള്‍ ഉണ്ട്. വ്യാപകമായി നിലവിലുള്ള ലിബറല്‍- ഇടതു നിയന്ത്രിത വിദ്യാഭ്യാസമാണ് അതിലൊന്ന്. വിദ്യാലയങ്ങളിലും മീഡിയയിലും മുസ്ലീം ഭരണാധികാരികളുടെ ക്രൂരതകളെയും പൈശാചികതകളെയും വെള്ളപൂശുകയും, അതേസമയം ഹിന്ദുക്കളുടെ മതത്തേയും സംസ്കാരത്തെയും പാരമ്പര്യങ്ങളേയും നിരന്തരം പ്രാകൃതവല്ക്കരിക്കുകയും ചെയ്യുന്ന പരിപാടിയാണ് നടന്നു വരുന്നത്. അതിലൂടെ ആത്മനിന്ദയിലും കുറ്റബോധത്തിലും മുഴുകിയ പല തലമുറകളെയാണ് കുറേ ദശാബ്ദങ്ങളായി ഹിന്ദു സമൂഹത്തില്‍ അടവച്ച് വിരിയിച്ചിറക്കി കൊണ്ടിരിക്കുന്നത്. ഹിന്ദു പുതുതലമുറ സ്വന്തം സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവയില്‍ നിന്നെല്ലാം അകന്നു ജീവിക്കുന്നവരായി മാറുകയായിരുന്നു ഇതിന്റെ ഫലം. ഓരോ വ്യക്തിയുടേയും കണ്ഠനാളത്തില്‍ അടിച്ചിറക്കി കൊണ്ടിരുന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മതേതരത്വവും ബോളിവുഡിന്റെ നേതൃത്വത്തില്‍ വിനോദ വ്യവസായ രംഗത്ത് നടപ്പാക്കിക്കൊണ്ടിരുന്ന ഗംഗാ-യമുനാ തെസീബ് മോഡല്‍ മതേതരത്വവും ഈ അവസ്ഥയെ ഒന്നുകൂടി ഉറപ്പിച്ചു. അനന്തരഫലമായി ഈ കൊടിയ ഗൂഡാലോചനയെ കുറിച്ച് ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. എന്നാല്‍ ഇന്ന് ഈ പ്രശ്നം എല്ലവരുടേയും പടിവാതില്ക്കല് എത്തിക്കഴിഞ്ഞിട്ടുണ്ട്.
ലവ് ജിഹാദ് കേസുകള്‍ ചില പ്രത്യേക മാതൃകകള്‍ പിന്തുടരുന്നുണ്ടെന്ന കാര്യം ‘ദി ജഡ്ജ്’ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത ഗവേഷണത്തിലൂടെ ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഈ കേസുകളെ 9 വിഭാഗങ്ങളായി തരം തിരിക്കാം.
1) ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം പയ്യനും തമ്മില്‍ അടുപ്പത്തിലാവുന്നു. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. വിവാഹശേഷവും ഹിന്ദുവായി തുടരാന്‍ പെണ്‍കുട്ടി ആഗ്രഹിക്കുന്നു. പയ്യന് സമ്മതിക്കുന്നു. വിവാഹശേഷം, പ്രത്യേകിച്ചും കുട്ടികള്‍ ജനിച്ച ശേഷം നിരസിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന ഭീഷണിയോടെ പുരുഷന്റെ കുടുംബം മതം മാറ്റത്തിനായി പെണ്‍കുട്ടിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
2) മുസ്ലീം പയ്യന് ഹിന്ദുവായി അഭിനയിക്കുന്നു. ക്ഷേത്രങ്ങളിലും മറ്റും പോകുകയും പൂജകള്‍ പോലും ചെയ്യുകയും ചെയ്യുന്നു. നിഷ്ക്കളങ്കയായ ഹിന്ദു പെണ്‍കുട്ടി അയാളെ വിവാഹം കഴിക്കുന്നു. വിവാഹശേഷം അയാള്‍ മുസ്ലീമാണെന്ന് പെണ്‍കുട്ടി തിരിച്ചറിയുന്നു. പയ്യന്റെ കുടുംബം മതം മാറ്റത്തിനായി അവളെ നിര്‍ബന്ധിക്കുന്നു.
3) താനൊരു യഥാര്‍ത്ഥ മുസ്ലീമാണെന്നും വിവാഹം വരെ ശാരീരികമായി ബന്ധപ്പെടുകയില്ലെന്നും മുസ്ലീം പയ്യന് വാഗ്ദാനം ചെയ്യുന്നു. അയാളുടെ ആദര്‍ശ ശുദ്ധി കണ്ട് പെണ്‍കുട്ടിക്ക് മതിപ്പുണ്ടാകുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാള്‍ വേറെയും വിവാഹം കഴിക്കാന്‍ തുടങ്ങുന്നു, കാരണം അയാളുടെ മതത്തില്‍ ബഹുഭാര്യാത്വം അനുവദനീയമാണ്. ഇത് കൂടുതലും അര്‍ദ്ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് സംഭവിക്കാറുള്ളത്.
4) സ്വന്തം വേരുകളെ കുറിച്ചോ മത ദര്‍ശനത്തെക്കുറിച്ചോ അറിവില്ലാത്ത ഹിന്ദു പെണ്‍കുട്ടിയെ കൃത്യമായി കണ്ടെത്തി ലക്ഷ്യം വച്ചു കൊണ്ട് മുസ്ലീം പയ്യന് അവളെ സമീപിക്കുന്നു. സ്വന്തം മതത്തെ കുറിച്ച് അറിവില്ലാത്ത അവളെ കൊണ്ട് ക്രമേണ അതിനെ ചോദ്യം ചെയ്യിക്കുന്ന നിലയിലേക്ക് എത്തിക്കുന്നു. പെണ്‍കുട്ടിക്ക് തന്റെ മതത്തില്‍ വിശ്വാസം നഷ്ടപ്പെടുകയും അത് പയ്യന് പൂര്‍ണ്ണമായും മുതലെടുക്കാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്യുന്നു. അവനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയ ശേഷം അവള് തന്റെ തെറ്റ് തിരിച്ചറിയുന്നു. കേരളത്തിലും അതുപോലുള്ള നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശങ്ങളിലും ഇത്തരം അനവധി കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
5) തമ്മില്‍ ഇഷ്ടമാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം പയ്യനെ വിവാഹം കഴിക്കുന്നു. രണ്ടുപേരും പുരോഗമന ലിബറല്‍ ചിന്താഗതിക്കാരാണ്. വിവാഹ ശേഷം പയ്യന് പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധിയില്‍ സംശയം ജനിക്കാന്‍ തുടങ്ങുന്നു. കാരണം പെണ്‍കുട്ടി വിവാഹശേഷവും പുരോഗമന ലിബറല്‍ ചിന്താഗതിക്കാരിയായി തുടരുന്നു. അതോടെ പെണ്‍കുട്ടിയുടെ മേല്‍ പയ്യന് അതിക്രമങ്ങള്‍ അഴിച്ചു വിടാന്‍ തുടങ്ങുന്നു, പലപ്പോഴും കൊല്ലുക പോലും ചെയ്യുന്നു.
6) ഹിന്ദു സ്ത്രീക്ക് മുസ്ലീം പുരുഷനുമായി ബന്ധമുണ്ടാകുന്നു. എന്നാല്‍ അത് വിവാഹത്തില്‍ കലാശിക്കുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം. അവള് ഒരുപക്ഷേ മുമ്പേ വിവാഹിതയായിരിക്കാം. അതുകൊണ്ട് ഭര്‍ത്താവിനെ വഞ്ചിക്കുന്നതിലുള്ള കുറ്റബോധം കൊണ്ടാവാം, അല്ലെങ്കില്‍ ആദ്യത്തെ ആവേശം കെട്ടടങ്ങി കഴിയുമ്പോള്‍ സ്വയം തെറ്റ് തിരിച്ചറിഞ്ഞതുമാവാം. മദ്ധ്യവയസ്സുകാരികളായ ചില സ്ത്രീകളുടെ കേസുകളില്‍ കുറെക്കൂടി ചെറുപ്പമായ തന്റെ ബന്ധത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഈ പുരുഷന് ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്ന് കണ്ടെത്തുന്നു. ഇത് അവരുടെ ബന്ധത്തിന് തിരശ്ശീല ഇടുന്നു. ഇതില്‍ സമനില തെറ്റി പുരുഷന് അവളെ ആക്രമിക്കുന്നു. ചിലപ്പോള്‍ അവളുടെ കുടുംബം മുഴുവന്‍ ഇരകളാക്കപ്പെടുന്നു.
7) ഹിന്ദു സ്ത്രീകള്‍ വളരെ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുകയോ ഭീകരമായി കൊല്ലപ്പെടുകയോ ചെയ്യുന്നു. പലപ്പോഴും ഈയവസരത്തില്‍ സ്ത്രീകളുടെ രഹസ്യ ഫോട്ടോകളോ വീഡിയോകളോ എടുത്തിട്ടുണ്ടാവും. പിന്നീട് കൂടുതല്‍ ലൈംഗിക ചൂഷണത്തിനായി അവ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നു. ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധ നഗരപ്രദേശങ്ങളിലുമുള്ള ദലിതുകള്‍ നേരിടുന്ന കേസുകള്‍ കൂടുതലും ഇത്തരത്തിലുള്ളവയാണ്.
8) ഹിന്ദു സ്ത്രീ മുസ്ലീം പുരുഷനെ വിവാഹം കഴിക്കുന്നു. അവര്‍ രണ്ടുപേരും വിവാഹശേഷവും തങ്ങളുടെ മതങ്ങള്‍ പിന്തുടരുന്നു. പുരുഷന്റെയോ അയാളുടെ കുടുംബത്തിന്റെയോ ഇടപെടല്‍ ഉണ്ടാകുന്നില്ല. എന്നാല്‍ അവരുടെ അടുത്ത തലമുറയെ ഹിന്ദു ദൈവങ്ങളോട് ഒരു ചെറിയ മതേതര സമീപനമുള്ള മുസ്ലീങ്ങള്‍ ആയി വളര്‍ത്തിക്കൊണ്ടു വരുന്നു. ബോളിവുഡില്‍ മുഴുവന്‍ ഇത്തരം കേസുകളാണ്.
9) ഇവിടെ പെണ്‍കുട്ടി എല്ലായ്പ്പോഴും പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത കുട്ടിയാണ്. അവളെ പല രീതിയിലും മയക്കിയെടുത്ത് പയ്യനുമായി കടുത്ത പ്രണയത്തില്‍ കുടുക്കുന്നു. സ്വഭാവികമായും പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ല. അവളെ തട്ടിക്കൊണ്ട് പോകുന്നു (പലപ്പോഴും അവളുടെ സമ്മതത്തോട് കൂടി തന്നെ !). ഇസ്ലാമിലേക്ക് മതം മാറ്റി പയ്യന് വിവാഹം കഴിച്ചു കൊടുക്കുന്നു. കാരണം മുസ്ലീം നിയമമനുസരിച്ച് കുട്ടിക്ക് 18 തികഞ്ഞിട്ടില്ലെങ്കിലും അത് അനുവദനീയമാണ്.
ഈ മേല്‍പ്പറഞ്ഞ മിക്ക വിഭാഗങ്ങളിലും, ഹിന്ദു പെണ്‍കുട്ടിയെ ലക്ഷ്യം വയ്ക്കുന്ന മുസ്ലീം പുരുഷന് പലപ്പോഴും ഒന്നോ അതില്‍ കൂടുതലോ ഭാര്യമാരുള്ള വിവാഹിതനായിരിക്കും. ചിലപ്പോള്‍ കുട്ടികളും ഉണ്ടാവും. എന്നാല്‍ ഹിന്ദു പെണ്‍കുട്ടി ഇക്കാര്യത്തെ കുറിച്ച് ബോധവതിയായിരിക്കില്ല.
പുറമേ നോക്കുമ്പോള്‍ ലവ് ജിഹാദിന്റെ മേല്‍പ്പറഞ്ഞ ഈ വിഭാഗങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉള്ളതായി കാണാന്‍ കഴിയില്ല. പലതും വളരെ അസാധാരണം പോലുമായി തോന്നാം. കാരണം മിക്ക കേസുകളിലും കാഫിര്‍ പെണ്‍കുട്ടികള്‍ സ്വന്ത ഇഷ്ടപ്രകാരം തന്നെയാണ് ഇതില്‍ പങ്കാളികളാവുക. എന്നാല്‍ ഇതിലെല്ലാം ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍ വേരുറച്ച ഒരു സംഗതിയുണ്ട്. അത് ഇസ്ലാമിക ഉമ്മത്തിന്റെ വികാസം നടക്കണം എന്നതും അടിസ്ഥാനപരമായി കാഫിര്‍ സ്ത്രീകള്‍ അടിമകളാണ് എന്നതുമാണ്. അവരെ അത്തരത്തില്‍ തന്നെ കൈകാര്യം ചെയ്യണം എന്ന ആശയം ഇതിനു പിന്നില്‍ ഉണ്ട്. അടിമകളായതു കൊണ്ട് അവര്‍ ഒഴിവാക്കപ്പെടാവുന്നവരുമാണ്.
മദ്രസകളിലും ‘ആധുനിക പുരോഗമന ചിന്താഗതിക്കാര്‍’ എന്ന് നമ്മള് കരുതുന്ന കുടുംബങ്ങളിലും മതത്തിന്റെ പേരില്‍ ഇത്തരം ആശയങ്ങളാണ് പഠിപ്പിക്കുന്നതെങ്കില്‍, ആ പയ്യന്മാര് വളര്‍ന്നു വരുമ്പോള്‍ ലവ് ജിഹാദിന്റെ കാലാള്‍ പട്ടാളക്കാരായി മാറുന്നതില്‍ യാതൊരു അത്ഭുതവുമില്ല. അവരുടെ മതത്തിന്റെ ഏറ്റവും ഉയര്‍ന്ന വക്താക്കള്‍ തന്നെ അംഗീകരിക്കുകയും ആശീര്‍വദിക്കുകയും ചെയ്തിട്ടുള്ള സംവിധാനമാണിത്: കഴിയുന്നത്ര കാഫിര്‍ ഗര്‍ഭപാത്രങ്ങള്‍ കണ്ടെത്തുക. ഉമ്മത്തിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയും അതേസമയം കാഫിറുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുക. പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നില്ലെങ്കില്‍ സ്ത്രീയെ കൊല്ലുകയോ അംഗഭംഗപ്പെടുത്തുകയോ ചെയ്യുക, കാരണം അവള് കാഫിറാണ്. അടിമയാണ്.
‘ദി ജഡ്ജ്’ എന്ന ഈ സിനിമ ഈ പ്രശ്നത്തിനു നേരെയുള്ള ഒരു സാധാരണ ലിബറലിന്റെ പ്രതികരണം ചിത്രീകരിക്കാനുള്ള ശ്രമമാണ്. ഇത്തരം ഒരു സ്ഥിതിവിശേഷം നേരിടുമ്പോള്‍ അവര്‍ എത്ര അന്ധരാണ് എന്ന കാര്യം അന്വേഷിക്കുകയാണിവിടെ. വേണ്ടത്ര മാദ്ധ്യമ ശ്രദ്ധ കിട്ടിയിട്ടില്ലാത്തതു കൊണ്ട് ഈ പ്രശ്നത്തെപ്പറ്റിയുള്ള അവരുടെ അജ്ഞത നമുക്ക് മനസ്സിലാക്കാം. ആ സംശയത്തിന്റെ ആനുകൂല്യം അവര്‍ക്ക് നല്‍കാം. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ നിരത്തിയാലും ഇത്തരം ഒരു പ്രശ്നത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാന്‍ ബോധപൂര്‍വ്വം വിസമ്മതിക്കുന്ന അവരുടെ മനോഭാവം വളരെ നിന്ദ്യമാണ്. അതിന് പരിഹാരം കാണേണ്ടതുണ്ട്. നമ്മുടെ ഈ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നത് അതാണ്. ലിബറല്‍ ഹിന്ദു കുലീനന്മാരുടെ മറ്റൊരു സവിശേഷത കൂടി ഈ ഫിലിം അന്വേഷണ വിധേയമാക്കാന്‍ ശ്രമിക്കുന്നു. അത് അനുഷ്ടാനങ്ങള്‍ പിന്തുടരുന്ന, ധര്‍മ്മത്തിന്റെ അടിത്തറയുള്ള തങ്ങളുടെ ഹിന്ദു സഹോദരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളാണ്. ഈ കുലീനന്മാര്‍ സാധാരണയായി മറ്റുള്ളവരുടെ നേര്‍ക്ക് ‘ഞാന്‍ നിങ്ങളേക്കാള്‍ കേമന്‍’ എന്ന അവഹേളന മനോഭാവം വച്ചു പുലര്‍ത്തുന്നവരാണ്. അത്തരം ആള്‍ക്കാരെ ഭക്തന്, സംഘി, ഗോമൂത്രം (ഇതൊക്കെ ഭയങ്കര നിന്ദകളാണ് എന്നാണ് അവരുടെ ഭാവം) എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കാന്‍ അവര്‍ ഒരു നിമിഷം പോലും മടിക്കാറില്ല. സാധാരണ ഹിന്ദുക്കള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളേയും സമ്പൂര്‍ണ്ണമായി തിരസ്ക്കരിക്കുന്ന നിലയിലേക്കാണ് ഈ ഹിന്ദു വിരുദ്ധത (അതെ ഹിന്ദുക്കള്‍ തന്നെ പിന്തുടരുന്ന ഹിന്ദു വിരുദ്ധത) അവരെ കൊണ്ടു ചെന്നെത്തിക്കുന്നത്. ലവ് ജിഹാദ് അത്തരത്തിലുള്ള ഒരു പ്രശ്നമാണ്.
രാഷ്ട്രീയ ശരികളുടെ പേരിലും ലിബറല്‍ – ഇടത് ഇക്കോസിസ്റ്റത്തിന്റെ അധികാര പ്രമത്തത കൊണ്ടും വളരെക്കാലമായി അവഗണിക്കപ്പെട്ടു കിടന്ന ഒരു വിഷയത്തെ അവതരിപ്പിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ബോളിവുഡ് ധൈര്യപ്പെടുകയില്ല. യഥാര്‍ത്ഥത്തില്‍ സിനിമകളിലൂടെയും മൂവി സ്റ്റാറുകളിലൂടെയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന പരിപാടിയിലാണ് ബോളിവുഡ് ഏര്‍പ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക ലവ് ജിഹാദ് സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിക്കപ്പെട്ട സിനിമയല്ല ഇത്. സാങ്കല്‍പ്പിക കഥയാണ്. എങ്കിലും നിരവധി പ്രണയ ജിഹാദ് സംഭവങ്ങള്‍ ഇതിന് പ്രചോദനമായിട്ടുണ്ട്. ഈ ഫിലിം നിര്‍മ്മിച്ച് അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടികളേയും മാതാപിതാക്കളേയും, പൊതു സമൂഹത്തേയും ഈ ഭയാനക വിപത്തിനെതിരെ പോരാടുന്നതിന് ശ്രദ്ധയുള്ളവരാക്കി മാറ്റാനാണ് ഞങ്ങളുടെ എളിയ ശ്രമം.
ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഏറ്റവും പരിമിതമായ ബജറ്റിലാണ്. പൊതുസമൂഹത്തില്‍ നിന്നും പണം ശേഖരിച്ചാണ് ഇതിനുള്ള വക കണ്ടെത്തിയത്. പലരുടേയും വളരെ ഉദാരമായ സംഭാവനകള്‍ ഇതിലുണ്ട്. ഈ സിനിമ എല്ലാവരും കണ്ട് ആസ്വദിക്കുന്നതോടൊപ്പം, തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കു വയ്ക്കുകയും വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതുപോലെ ഭാരതത്തിലെ ധാര്‍മ്മിക സമുദായങ്ങളുടെ ഇത്തരം കൂടുതല്‍ പ്രശ്നങ്ങള്‍ (മുഖ്യധാരാ മാധ്യമങ്ങളും ഇടത് – ലിബറല്‍ – മതേതര ഇക്കോ സിസ്റ്റം അവഗണിച്ചിരുന്നതുമായവ) സിനിമാ നിര്‍മ്മാതാക്കള്‍ ഏറ്റെടുക്കുകയും, കൂടുതല്‍ സീരിയലുകളും, സിനിമകളും നിര്‍മ്മിക്കപ്പെടുകയും വേണമെന്നും ആഗ്രഹിക്കുന്നു.
സിനിമയുടെ ലിങ്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: