പത്തനംതിട്ട: വൈക്കം -മന്ദിരം തിരുവാഭരണ പാതയിലെ പതിറ്റാണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം മുറിച്ചു മാറ്റാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ തിരുവാഭരണ പാത സംരക്ഷണ സമിതി ആല്‍ത്തറയ്ക്കു സമീപം പ്രതിഷേധിച്ചു.
പന്തളത്തു നിന്നും തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ട് രണ്ടാംദിവസം ആല്‍മര ചുവട്ടില്‍ ഇറക്കിപൂജയും കര്‍പ്പൂര ആരതിയും വര്‍ഷങ്ങളായുള്ള ആചാരമാണ്. തിരികെ പന്തളം കൊട്ടാരത്തിലേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോളും എതിരേല്പ്പും നടത്തപ്പെടുന്ന പുണ്യസ്ഥലമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.
മറ്റു മതസ്ഥരുടെ ആരാധനലയങ്ങള്‍ സംരക്ഷിച്ചു കൊണ്ട് റോഡ് വികസനം നടത്തുമ്പോള്‍ കോടികണക്കിനു ഭക്തരുടെ ആരാധനക്രമത്തേ നിരസിക്കുകയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആചാരത്തെ നിസാരവല്‍ക്കരിച്ചുകൊണ്ട് റോഡ് വികസനത്തിന്റെ മറവില്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ് സര്ക്കാര്അധികാരികള് ചെയ്യുന്നത്തിരുവാഭരണ പാതയിലെ പല സ്ഥലങ്ങളും മറ്റുമതസ്ഥരുടെ ആരാധനാലയങ്ങള്‍ക്കായും, സ്കൂളുകള്‍ക്കായും അയ്യപ്പവിശ്വാസികള്‍ വിട്ടുനല്‍കിയിട്ടുള്ള ചരിത്രമാണുള്ളത്.
ആചാരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ ഭക്തരുടെ മനോവിഷമത്തിനു പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധ പരുപാടികളുമായി മുന്പോട്ട് പോകുമെന്ന്തി രുവാഭരണ പാത സംരക്ഷണ സമിതി ചെയര്മാന് അഡ്വ കെ. ഹരിദാസ് ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ കണ്‍വീനര്‍ ജി. രജീഷ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സോമന്, വിഎച്ച്പി ജില്ലാ പ്രചാര്‍പ്രമുഖ് രവി കുന്നക്കാട്ട്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു മുണ്ടപ്പുഴ, ജനറല്‍ സെക്രട്ടറി വിഷ്ണു പരുത്തിക്കാവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: