തളിപ്പറമ്പ്: പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന് മടപ്പുരയില്‍ 15 മുതല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. നിലവിലുള്ള സാഹചര്യത്തില്‍ പൂജകളും കുട്ടികള്‍ക്കുള്ള ചോറൂണ്, പ്രസാദ വിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുകയില്ല. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഭക്തജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് ട്രസ്റ്റിയും ജനറല്‍ മാനേജരുമായ പി.എം. ബാലകൃഷ്ണന് അറിയിച്ചു.
രാജരാജേശ്വര, തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളില്‍ ചൊവ്വാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ടിടികെ ദേവസ്വത്തിന് കീഴിലുള്ള 16 ചെറുക്ഷേത്രങ്ങളും തുറക്കും. എല്ലാ മാനദണ്ഡങ്ങളും ക്ഷേത്രങ്ങളില്‍ പാലിക്കുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന് പറഞ്ഞു. അതേസമയം തളിപ്പറമ്പ് നഗരത്തിലെ പ്രധാന പളളിയായ ബസ് സ്റ്റാന്‍ഡ് ഹൈദ്രോസ് പള്ളി ഇപ്പോള്‍ തുറക്കില്ല. പല സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയ്ക്ക് എത്താവുന്ന സാഹചര്യമുള്ളതിനാല്‍ കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് പ്രസിഡന്റ് എ. അബ്ദുല്ല ഹാജി അറിയിച്ചു. നഗരപരിധിയിലെ മറ്റ് പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് വൈകുന്നേരം മാത്രമേ ഉണ്ടാവുകയുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ പള്ളികള്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: