തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തില്‍ ജൈവ മണ്ഡലത്തെ ആഘോഷമാക്കി നിംസില്‍ വിവിധങ്ങളായ പരിപാടികള്‍ നടന്നു. വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക സാഹചര്യങ്ങളെക്കുറിച്ച് നാട്ടുകാരെ ബോധവല്‍ക്കരിക്കുക, അവയെ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, ഫലവൃക്ഷങ്ങള്‍ നട്ടു പ്രകൃതിയുടെ അതിജീവനത്തിനു ശക്തിപകരുക, വഴിയോരങ്ങള്‍ ശുചീകരിക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തങ്ങള്‍ നടന്നു.
നിംസ് മെഡിസിറ്റി മാനേജ്മന്റ്, സ്റ്റാഫ്, നഴ്സിങ് കോളേജ് വിദ്യാര്‍ഥികള്‍ സംയുക്തമായാണ് ഫലവൃക്ഷ തൈകള്‍ നടുന്നതിനും ഹോസ്പിറ്റല്‍, ഹ്യൂമന്‍ ജെനിറ്റിക്സ് ആന്‍ഡ് മോളിക്യൂലര്‍ ബയോളജി ലാബ് പരിസരങ്ങള്‍ വൃത്തിയാക്കുന്നതിനും നേതൃത്വം നല്‍കിയത്. മുന്‍മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണക്കായി ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍കുമാറും നിംസ് മാനേജിങ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ഖാനും ചേര്‍ന്ന് നിംസ് ക്യാമ്പസില്‍ ഫലവൃക്ഷതൈ നട്ടു. വിഴിഞ്ഞം പോലീസുമായിചേര്ന്നു വിഴിഞ്ഞം ബൈപ്പാസ് റോഡില്‍ ഫലവൃക്ഷം നട്ടു പിടിപ്പിച്ചു.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും നിംസും ചേര്‍ന്ന് അക്ഷയ കോംപ്ലക്സ് പരിസരത്തു ഫലവൃക്ഷ തൈകള്‍ നടുകയുമുണ്ടായി. നിംസ്, ലയണ്‍സ് ക്ലബ്ബ്, പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂള്‍ കമ്മറ്റി എന്നിവ സംയുക്തമായി പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസരത്തു ഫലവൃക്ഷ തൈകള്‍ നടുകയും ചെയ്തു. നിംസ് സ്പെക്ട്രം ഹാളില്‍ പരിസ്ഥിതിദിന ചിന്തകളുണര്‍ത്തി നിംസ് നഴ്സിങ് കോളേജ് വിദ്യാര്‍ഥികള്‍ ഫ്ളാഷ്മോബ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: