ലഖ്നൗ : 25 സ്കൂളൂകളില്‍ ഒരേസമയം ജോലി ചെയ്ത് സയന്‍സ് അധ്യാപിക 13 മാസം കൊണ്ട് നേടിയത് ഒരു കോടി രൂപ. ഉത്തര്‍പ്രദേശിലാണ് സംഭവം. ദുര്‍ബല വിഭാഗക്കില് പെട്ടവര്‍ക്കായുള്ള കസ്തൂബാ ബാലിക വിദ്യാലയത്തിലാണ് തട്ടിപ്പ് നടന്നത്. മണിപ്പൂര്‍ സ്വദേശിയായ അനാമിക ശുക്ല എന്ന അധ്യാപികയാണ് ഈ പണം വെട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം അധ്യാപകരുടെ ഡേറ്റാ ബേസ് പുറത്തുവന്നതോടെയാണ് ഇവരുടെ വെട്ടിപ്പ് പുറത്തുവന്നത്. എന്നാല്‍ ഒരേസമയം ഇത്രയും സ്കൂളുകളില്‍ ഇവര്‍ ജോലിതട്ടിപ്പ് നടത്തിയത് എങ്ങിനെയെന്നാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്. പ്രേരണ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അറ്റന്‍ഡന്‍സ് ശരിയാക്കുന്നത്. ഇതില്‍ എങ്ങിനെ ക്രിത്രിമം കാണിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ജനറല്‍ വിജയ് കിരണ്‍ ആനന്ദ് അറിയിച്ചു.
അനാമികയുടെ ശരിക്കുമുള്ള പോസ്റ്റിങ് എവിടെ ആയിരുന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു ബാലിക വിദ്യാലയമാണുള്ളത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് 30,000 രൂപയാണ് മാസശമ്പളം. അംബേദ്കര്‍ നഗര്‍, ബഗ്പത്, അലിഗഡ്, ശഹറന്‍പൂര്‍, പ്രയാഗ്രാജ് തുടങ്ങിയ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. എന്നാല്‍ എല്ലാ സ്കൂളിലും ഒരേ ബാങ്ക് അക്കൗണ്ട് നമ്പര്‍ തന്നെയാണ് അനാമിക നല്‍കിയത്. ഇതോടെയാണ് വെട്ടിപ്പ് പുറത്തുവന്നത്.
അധ്യാപകരുടെ സ്വകാര്യ വിവരങ്ങളടക്കം നല്കുന്ന മാനവ് സംപദ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുമ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. അനാമിക ശുക്ല എന്ന പേരില്‍ ഒരേ വിവരങ്ങളടങ്ങുന്നയാള് 25 സ്കൂളുകളില്‍ പഠിപ്പിക്കുന്നതായിട്ടാണ് രേഖയില്‍ കാണിച്ചിരുന്നത്. റായ്ബറേലിയിലെ ബാലിക വിദ്യാലയത്തിലാണ് അനാമിക അവസാനം ജോലി ചെയ്തത്. റായ്ബറേലിയില്‍നിന്ന് പരാതി ലഭിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ വെട്ടിപ്പ് കണ്ടെത്തിയതോടെ ഇവരുടെ ശമ്പളം നിര്‍ത്തിവച്ചു. തുടരന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: