Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

തീണ്ടലില്‍ തലതാഴ്‌ത്തി വിരണന്റെ കാവ്; ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയില്‍ ക്ഷേത്രം നാശനത്തിന്റെ വക്കില്‍

ജൈവ വൈവിധ്യങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഐതീഹ്യ പെരുമയുടേയും കേദാരമായിരുന്നു വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാവ്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 5, 2020, 01:01 pm IST
in Environment
വീരണകാവിലെ കാവ്‌

വീരണകാവിലെ കാവ്‌

കാട്ടാക്കട: ജൈവ വൈവിധ്യങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ഐതീഹ്യ പെരുമയുടേയും കേദാരമായിരുന്നു വീരണകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ കാവ്. കാവിന് കണ്ണാടിയായി മുന്നിലൊരു കുളം. 3.70 ഏക്കര്‍ വിസ്തൃതിയുള്ള ജില്ലയിലെ ഏറ്റവും വലുതില്‍ ഒന്നായ ഈ കാവിന് 2000 വര്‍ഷത്തെ പഴക്കമുണ്ട്. കാവുതീണ്ടരുതെന്ന പഴമക്കാരുടെ ഓര്‍മപ്പെടുത്തല്‍ പുത്തന്‍ തലമുറ തെറ്റിച്ചപ്പോള്‍ തല താഴ്‌ത്തിയത് വിരണന്‍ കാത്ത കാവുതന്നെ.

വിരണന്‍ എന്നാല്‍ സംസ്‌കൃതത്തില്‍ കൊതിയന്‍ എന്നര്‍ത്ഥം. വീരണകാവില്‍ സ്വയംഭൂവായ ശാസ്താവിന് ഈ പേര് കല്‍പ്പിച്ചു നല്‍കിയത് ഒരു കാട്ടുമൂപ്പനും. പണ്ട് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ തിരുമുല്‍കാഴ്ചകളുമായി അമ്പൂരി ഊരില്‍ നിന്ന് വനവാസികള്‍ കാല്‍നടയായി പോയിരുന്നത് വീരണകാവിന് മുന്നിലെ കാട്ടുവഴിയിലൂടെ.  

വനവാസികളുടെ കയ്യിലിരുന്ന ചിങ്ങന്‍ കുലയില്‍ ശാസ്താവ് കണ്ണുവച്ചു. ഭഗവാന്റെ ആഗ്രഹം പൂജാരി കാട്ടുമൂപ്പനെ അറിയിച്ചെങ്കിലും അവര്‍ രാജാവിനുള്ള കാഴ്‌ച്ചക്കുല നല്‍കാന്‍ കൂട്ടാക്കിയില്ല. ഉടന്‍ വനവാസികളുടെ കാഴ്ച നഷ്ടപ്പെട്ടു. പിഴമൂളി ദ്രവ്യങ്ങളില്‍ ഒരു പങ്ക് ശാസ്താവിന് സമര്‍പ്പിച്ചതോടെ കാഴ്ച തിരിച്ചു കിട്ടി. അപ്പോള്‍ കൊതിയന്‍ എന്ന അര്‍ത്ഥത്തില്‍ ‘ഹമ്പട, വിരണാ…’ എന്ന് കാട്ടുമൂപ്പന്‍ ശാസ്താവിനെ വിളിച്ചുവത്രെ. അതോടെ കാവിനും നാടിനും വീരണകാവെന്ന് പേരു കിട്ടിയെന്ന് ഐതീഹ്യം.

അരശും അത്തിയും കടമ്പും മാവും പ്ലാവുമൊക്കെയായി ആയിരത്തോളം വൃക്ഷങ്ങള്‍ ആകാശ മേലാപ്പിന് കുട ചൂടിച്ച ഒരു നല്ല കാലമുണ്ടായിരുന്നു വിരണന്റെ ഈ കാവിന്. അപൂര്‍വ ഔഷധസസ്യങ്ങളുടെ കലവറ. നൂറു കണക്കിന് പക്ഷികളും ശലഭങ്ങളും നാഗത്താന്‍മാരും സൈ്വര്യവിഹാരം നടത്തിയ കാവ്. രാജകുടുംബം 51 വാണ്ടയില്‍ പണിക്കന്‍മാര്‍ക്കും ശാസ്താവിനും സംരക്ഷണാവകാശം കല്‍പ്പിച്ചു നല്‍കിയ കാവ്. ഒടുവില്‍ ജനാധിപത്യം വന്നപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലായി കാവും ക്ഷേത്രവും. കാവിന്റെ നാശവും അവിടെ തുടങ്ങി.

വിറകിനും മരുന്നിനും ചിലര്‍ കാവിലേക്ക് കടന്നതോടെ കാവുതീണ്ടി. വന്‍ മരങ്ങളെല്ലാം പട്ടുവീണു. ഔഷധചെടികള്‍ കരിഞ്ഞു. ഇന്നീ കാവില്‍ ആകെയുള്ളത് നാഗ പ്രതിഷ്ഠയ്‌ക്കരികിലെ കടമ്പുമരം മാത്രം. ഈഞ്ചയും ചൂരലും പടര്‍ന്നു പിടിച്ച കാവിന്റെ ദുഃസ്ഥിതിയില്‍ വേദനിച്ച നാട്ടുകാര്‍ 1990ല്‍ ദേവപ്രശ്‌നം നടത്തി. കാവിനുള്ളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയണം, നക്ഷത്ര വനം ഉള്‍പ്പടെ വനവല്‍ക്കരണം നടത്തണമെന്നും ദേവപ്രശ്‌നത്തില്‍ വിധി വന്നു. തുടര്‍ന്ന് കാവിന് ചുറ്റുമതില്‍ വന്നു. 

പക്ഷേ, വനവല്‍ക്കരണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ദേവസ്വം ബോര്‍ഡ് മുഖം തിരിച്ചു. ഒരു നാടിനെ അടയാളപ്പെടുത്തിയ കാവിന് സംരക്ഷണമൊരുക്കാന്‍ അധികൃതര്‍ മടിച്ചപ്പോള്‍ ഒരു ജൈവ സംസ്‌കൃതിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

Tags: 2020 ലോക പരിസ്ഥിതി ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘അപരിഗ്രഹം’ : ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം

Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമി മരിക്കാതിരിക്കണമെങ്കില്‍…

Article

ലോക പരിസ്ഥിതി ദിനം; പരിസ്ഥിതി വ്യവസ്ഥകള്‍ ജീവന്റെ നിലനില്‍പ്പിനുള്ള അമൂല്യ ആധാരം

മുട്ടില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നടീല്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ഡി. സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു.
Environment

സേവാഭാരതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും

അമരം കാവ് ദേവീ ക്ഷേത്രം
Environment

പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.