ഇടുക്കി: ഇടുക്കിയില്‍ കൊറോണ ബാധ സംബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് നല്‍കുന്ന കണക്കിലും സംസ്ഥാന ആരോഗ്യ വിഭാഗം നല്‍കുന്ന കണക്കിലും വലിയ വ്യത്യാസം. ഇതില്‍ ഏതാണ് വിശ്വസിക്കേണ്ടതെന്ന് അറിയാതെ വലയുകയാണ് പൊതുജനങ്ങള്‍.
ഇടുക്കിയിലാകെ 6498 പേര്‍ ആരാണ് നിരീക്ഷണത്തിലുള്ളതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോവിഡ് 19 ഔട്ട്‌ബ്രേക്ക് കണ്‍ട്രോള്‍ ആന്റ് പ്രിവന്റ് സ്റ്റേറ്റ് സെല്‍ നല്‍കുന്ന കണക്കിലാണ് ഇത്രയും പേരുള്ളതായി പറയുന്നത്. എന്നാല്‍ ജില്ലയില്‍ പിആര്‍ഡി നല്‍കിയ കണക്കിലും കളക്ടര്‍ ഫേസ് ബുക്ക് വഴി പുറത്ത് വിട്ടതിലും ഇന്നലെ ആകെ 2948 പേരാണ് നിരീക്ഷണത്തിലുള്ളത്. രണ്ട് കണക്കിലും ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആണ്. മറ്റ് കണക്കുകളിലും കാര്യമായ വ്യത്യാസമില്ല. ഇന്നലെ മാത്രം 405 പേരെ നിരീക്ഷണ പരിധിയില്‍ നിന്ന് ഒഴുവാക്കിയതായി പറയുമ്പോള്‍ 190 പേരെ പുതിയതായി ഉള്‍പ്പെടുത്തി.
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ളത് ഏഴുപേര്‍. ഇവരെ നിരീക്ഷണത്തിലാക്കി. ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച ഒമ്പതുപേരുള്‍പ്പെടെ ജില്ലയില്‍ 18 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയിലാകെ 41 കെയര്‍ സെന്ററുകളാണുള്ളത്. ഇവിടെ 838 മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ 3808 പേര്‍ ജില്ലയില്‍ മടങ്ങിയെത്തിയപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളടക്കം 1854 പേരെ ട്രെയിന്‍മാര്‍ഗം അവരവരുടെ നാടുകളിലേക്ക് മടക്കി അയച്ചു. മധ്യപ്രദേശിലാക്കാണ് കൂടുതല്‍പേര്‍ മടങ്ങിയത്. ഇവിടേക്ക് 343 പേര്‍ തിരിച്ചുപോയി. ഇന്നലെ സര്‍ക്കാര്‍ നല്‍കിയ പാസ് മുഖാന്തിരം കുമളി ചെക്ക്‌പോസ്റ്റ് വഴി ഇടുക്കിജില്ലയില്‍ 87 പേരെത്തി. ഇതില്‍ 16 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: