അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിരുദ്ധ സമരം ശക്തമാകുന്നു.സമരസമിതിക്ക് പിന്‍തുണയുമായി ആറന്‍മുള സമര നായകനും, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എത്തിയത് ആവേശമായി. പ്രളയത്തിന്റെ പേര് പറഞ്ഞ് വന്‍ പാരിസ്ഥിതിക ആഘാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളി പൊഴിയുടെ തെക്കുഭാഗത്ത് സമരസമിതി നടത്തുന്ന സമരപന്തലിലാണ് കുമ്മനം എത്തിയത്. ഇന്നലെ സമരത്തിന് നേതൃത്വം നല്‍കിയ ധീവരസഭ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ആര്‍. സജിമോനെ പൊന്നാടയണിച്ച് ആദരിച്ചു. തുടര്‍ന്ന് സമരവേദിയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് പിന്‍തുണയും അറിയിച്ചു.
ധീവരസഭ കാര്‍ത്തിക പള്ളി താലൂക് പ്രസിഡന്റ് അനില്‍ ബി കളത്തില്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത് ഹാമിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുമ്മനത്തിനെ വേദിയിലേയ്‌ക്ക് സ്വാഗതം ചെയ്തു. ലാഭകണ്ണോട് കൂടി നടക്കുന്ന പരിസ്ഥിതി ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരണമെന്നും,തോട്ടപ്പള്ളി പൊഴിയില്‍ നടക്കുന്ന കരിമണല്‍ ഖനനം വന്‍ പാരിസ്ഥിതിക ആഘാദങ്ങള്‍ക്കാണ് വഴിയൊരുങ്ങാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്‍ പോലീസ് സന്നാഹവും ഇവിടെ എത്തിയിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി .ബാബു, ബി ജെ പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ .സോമന്‍, ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍,ജില്ലാ പ്രസിഡന്റ് എം .വി.ഗോപകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ന്യൂനപക്ഷ മാര്‍ച്ച ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ് പണിക്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. വാസുദേവന്‍, ജില്ലാ വൈസ് പ്രസിഡന്റ് എല്‍. പി. ജയചന്ദ്രന്‍, ആശാ രുദ്രാണി, ആര്‍. പ്രസാദ്, അരുണ്‍ അനിരുദ്ധന്‍, കെ.അനില്‍കുമാര്‍, വി. ബാബുരാജ്, പി. ആരോമല്‍, സെക്രട്ടറി പി. യശോധരന്‍ തുടങ്ങിയവരും പങ്കെടുത്തു.
ചിത്രം തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടക്കുന്ന പ്രദേശം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ സന്ദര്‍ശിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: