മുംബൈ: പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ കൈതച്ചക്കയില്‍ സ്ഫോടവസ്തുക്കള്‍ നിറച്ച് ഗര്‍ഭിണിയായ ആനയ്ക്കു നല്കി കൊന്നത് ഹിന്ദുക്കളാണെന്ന വ്യക്തമായ സൂചന നല്കുന്ന കാര്‍ട്ടൂണ്‍ ചിത്രം ഷെയര്‍ ചെയ്ത് ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റ് സമീന ഷെയ്ഖ്.
നിങ്ങള്‍ ആരെ പൂജിക്കുന്നുവോ അവരെ തന്നെ ഉപദ്രവിക്കുന്നോ എന്ന ക്യാപ്ഷനോടെയാണു ഭഗവാന് ഗണപതിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രം സമീന ഷെയര്‍ ചെയ്തത്. പൂജപാത്രത്തില് മറ്റു പഴങ്ങള്‍ക്കൊപ്പം കൈതച്ചക്കയും ചിത്രത്തില്‍ കാണാം, പാത്രത്തിലെ ഫലങ്ങള്‍ കാണുന്ന ഗണപതി പ്ലീസ്, വേണ്ട എന്നു പറയുന്നതാണ് ചിത്രം.
കേരളത്തില്‍ ആനയെ കൊന്നത് ഗണപതിയെ ആരാധിക്കുന്ന ഹിന്ദുക്കള്‍ തന്നെയാണെന്നു സൂചിപ്പിക്കതായിരുന്നു സമീനയുടെ ട്വീറ്റ്. ഇതില്‍ പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് ഡീലീറ്റ് ചെയ്തു. തൊട്ടുപിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി സമീന ട്വീറ്റ് ചെയ്തു. താന്‍ ഷെയര്‍ ചെയ്ത് ആനയുടെ ഒരു ചിത്രം ഹിന്ദുവായ എന്റെ സുഹൃത്ത് പങ്കിട്ടതാണെന്നും ചില അന്ധരായ ഭക്തര്‍ വിഷയത്തില്‍ തന്നെ ട്രോളി രംഗത്തെത്തിയെന്നും, വിഷമിക്കേണ്ട ആ ചിത്രം താന്‍ ഡിലീറ്റ് ചെയ്തെന്നും സമീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: