ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് നേതൃത്വം നല്കിയ ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗറിന് കോടതി ജാമ്യം നിഷേധിച്ചു. സഫൂറ കലാപത്തിന് നേതൃത്വം നല്കിയതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെയാണ് കോടതിയുടെ നടപടി. ഗര്‍ഭിണിയായ സഫൂറയ്ക്ക് ജയിലില്‍ നല്ല ചികിത്സ കിട്ടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, എറ്റവും നല്ല ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. നല്ല ചികിത്സ ജയിലില്‍ കിട്ടുമ്പോള്‍ കലാപം നടത്തിയവരെ പുറത്തുവിടില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.
ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന് വാദിച്ചു. എന്നാല്‍ ആശപത്രി അധികൃതര്‍ ഇത് കളവാണെന്നുള്ള തെളിവ് കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയതിനാണ് സഫൂറ സര്‍ഗറിനെ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്യ്തത്.
ജാമ്യാപേക്ഷയില്‍ അര്‍ഹതയുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല , അതനുസരിച്ച് അത് തള്ളുന്നു.” സര്‍ഗാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞു. ഡല്‍ഹിയിലെ പലയിടത്തും നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സഫൂറ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് കോടതിയില്‍ തെളിയിച്ചു. സഫൂറ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും സാമുദായിക കലാപത്തിന് പ്രേരിപ്പിച്ചുവെന്നും കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സഫൂറക്ക് ജാമ്യഅപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: