കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കാസര്‍കോട് നിന്ന് ദക്ഷിണ കന്നഡ മേഖലയിലേക്ക് പോകുന്ന സ്ഥിരം യാത്രക്കാര്‍ക്ക് പാസ്സ് അനുവദിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം.
തൊഴില്‍, കച്ചവടം, ആരോഗ്യം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന കാസര്‍കോട്ടുകാര്‍ക്ക് ദക്ഷിണ കന്നഡ ജില്ലകളിലേക്ക് പോകാനായി പാസ്സ് അനുവദിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന സമിതിയംഗം അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ നിവേദനത്തിലൂടെ കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ അപേക്ഷ നല്കുന്ന സ്ഥിരം യാത്രക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു മാസം കാലാവധിയുള്ള പാസ്സ് അനുവദിച്ചു കൊണ്ട് ഉത്തരവായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: