Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാലവര്‍ഷം ചതിച്ചാല്‍ എന്തു ചെയ്യും?

കേരളത്തിലങ്ങിങ്ങോളം കനത്ത മഴ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണമായ വാശിയോടെയാണ് മഴ പെയ്‌ത്ത്. സാധാരണ ഗതിയില്‍ കാലവര്‍ഷം എന്നു വരുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങനെയാവണമെന്നും ബന്ധപ്പെട്ടവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് വേണ്ട രീതിയില്‍ ചെയ്യുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാറില്ല. എന്തു കാര്യത്തിനും ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുകയല്ലാതെ ദൈവാംശമുള്ള ഒരു കാര്യവും നടത്താറില്ല എന്നതു വസ്തുതയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 3, 2020, 05:00 am IST
inEditorial

കേരളത്തില്‍ കാലവര്‍ഷമെത്തി. പൊതുവെ വൈകിയെത്താറുണ്ടായിരുന്ന വര്‍ഷകാലം ഇത്തവണ കൃത്യമായി എത്തിയതില്‍ സന്തോഷിക്കുന്നതിനൊപ്പം കണ്ണീര് വീഴാനുള്ള സാഹചര്യവുമുണ്ട്. ദൈവത്തിന്റെ നാടെങ്കിലും നിരന്തരം കണ്ണീര് വീഴ്‌ത്താനാണല്ലോ സംസ്ഥാനത്തിന്റെ യോഗം.

കേരളത്തിലങ്ങിങ്ങോളം കനത്ത മഴ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുതരത്തില്‍ പറഞ്ഞാല്‍ അസാധാരണമായ വാശിയോടെയാണ് മഴ പെയ്‌ത്ത്. സാധാരണ ഗതിയില്‍ കാലവര്‍ഷം എന്നു വരുമെന്നും അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങനെയാവണമെന്നും ബന്ധപ്പെട്ടവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും അത് വേണ്ട രീതിയില്‍ ചെയ്യുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാറില്ല. എന്തു കാര്യത്തിനും ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുകയല്ലാതെ ദൈവാംശമുള്ള ഒരു കാര്യവും നടത്താറില്ല എന്നതു വസ്തുതയാണ്.

ഇത്തവണയും അങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ മുന്നിട്ടിറങ്ങിയില്ല എന്നത് പകല്‍ പോലെ വ്യക്തം. ഒറ്റ മഴ കൊണ്ടു തന്നെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ പുഴയായി. നഗരങ്ങളിലെ വെള്ളക്കെട്ടില്‍പ്പെട്ട് ആയിരങ്ങള്‍ ദുരിതത്തിലായി. തുടക്കത്തില്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയങ്ങോട്ട് എന്തൊക്കെയെന്നത് അചിന്ത്യം.

ഇത്തവണ ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ കോവിഡ്-19 ഉണ്ട് എന്നതത്രെ സര്‍ക്കാറിനും ബന്ധപ്പെട്ടവര്‍ക്കുമുള്ള ആശ്വാസം. മഹാമാരി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന കാര്യം അവിടെ നില്‍ക്കട്ടെ. എന്തുകൊണ്ട് ആവശ്യമായ സമയമുണ്ടായിട്ടും മഴക്കാല പൂര്‍വ നടപടികള്‍ക്ക് ഗതിവേഗമുണ്ടായില്ല എന്ന വലിയചോദ്യം നിലനില്‍ക്കുന്നു. പുഴകളിലെ മണലും ചളിയും നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും അവസാന നിമിഷമാണത്രേ അത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന എക്കാലത്തെയും മഹാമാരി തന്നെയാണ് ഇതിന് വഴിവച്ചത്. കൊച്ചിയില്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്നാണ് അല്‍പമെങ്കിലും പുരോഗതി ഉണ്ടായതെന്നതാണ് വാസ്തവം. ജനങ്ങള്‍ക്കൊപ്പമെന്ന് ആവേശത്തോടെ പറയുന്ന ജനപ്രതിനിധികള്‍ എന്തുകൊണ്ടാണിത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതെന്നറിയില്ല. ഏതായാലും രണ്ടു പ്രളയങ്ങള്‍ അതിജീവിച്ച ജനങ്ങള്‍ക്ക് ഇനിയൊരു പ്രളയത്തെ മറികടക്കല്‍ അനായാസമെന്നാവും അവര്‍ കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലെ ഹതാശയര്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന ദൈന്യതയും നിലനില്‍ക്കുന്നു. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട അവര്‍ക്ക് എന്തിന്റെ പേരിലാണ് നീതി നിഷേധിക്കപ്പെട്ടതെന്ന് അറിയില്ല. കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അളവില്‍ മഴ പെയ്യുന്നതാണ് അപകടമായി തീരുന്നത്. ഇത് മുന്നില്‍കണ്ട് ശാസ്ത്രീയമായി മുന്നൊരുക്കം നടത്താതെ പോയതിന്റെ ദുരിതത്തിലേക്കാണിപ്പോള്‍ ജനങ്ങള്‍ തുഴയെറിയുന്നത്. നമ്പര്‍വണ്‍ കേരളത്തിന്റെ ജാതകവും നോക്കി ഗജകേസരി യോഗം പ്രതീക്ഷിക്കുന്ന പ്രതീതിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ളത് എന്നു പറയേണ്ടി വരും.

ഇത്തവണ പഴയതുപോലെ പ്രളയം വരികയും സ്ഥിതിഗതികള്‍ രൂക്ഷമാവുകയും ചെയ്താല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ പോലും സാധിക്കാതാവും. കോവിഡ് ഭീഷണിമൂലം സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലാവും. ഒന്നിനെക്കുറിച്ചും യഥാര്‍ത്ഥമായ വിവരത്തിന്റെ പശ്ചാത്തലത്തില്‍ നടപടിയെടുക്കാനുള്ള കരുത്തും കഴിവും കൈമോശം വന്ന സര്‍ക്കാരാണ് ഭരണത്തിലുള്ളത്. സ്ഥിരതയുള്ള നിലപാടോ ആത്മാര്‍ഥമായ ഇടപെടലോ അല്ല ഉണ്ടാവുന്നത്. കേവലം തരംതാണ രാഷ്‌ട്രീയത്തിന്റെ മെയ്‌പ്പയറ്റും കപടവേഷവുമാണ് സര്‍ക്കാരിനുള്ളത്. തങ്ങളുടെ കെടുകാര്യസ്ഥത ജനങ്ങളറിയാതിരിക്കാന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയെന്ന ഒറ്റ അജണ്ടയേയുള്ളൂ. ആ അജണ്ട പ്രളയകാലത്ത് കച്ചിത്തുരുമ്പാവുമോയെന്ന് കണ്ടറിയണം.

Tags: keralaMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.