തുടര്‍ന്നുള്ള ഏതാനും പാഠങ്ങള്‍ ഭാഷയിലെ വിഭക്തി പഠിക്കാന്‍ ഉപയോഗിക്കാം. ഈ ഗുരുശിഷ്യ സംവാദം ശ്രദ്ധിക്കാം. സംഭാഷണത്തില്‍ മലയാളാര്‍ഥം ഒഴിവാക്കുന്നു. ശ്രദ്ധിച്ച് വായിച്ചാല്‍ മതിയാവും.
ശിഷ്യഃ -നമസ്തേ ഗുരോ
ഗുരുഃ -നമസ്തേ കഃ വിശേഷഃ?
ശിഷ്യഃ – സംസ്കൃതഭാഷായാം കതി വിഭക്തയഃ സന്തി?
ഗുരുഃ -സംസ്കൃതഭാഷായാം സപ്തവിഭക്തയഃ സന്തി. സംബോധന പ്രഥമാ ഇതി പ്രഥമാവിഭക്തേഃ വകഭേദഃ ഭവതി. ഏകൈകാം ക്രമശഃ പഠാമഃ ഭവാന് ത്വമേവ മാതാ… ഇതിശ്ലോകം പഠതു.
ശിഷ്യഃ -ആം ജാനാമി.
ത്വമേവ മാതാ ച പിതാ ത്വമേവ
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ
ഗുരുഃ -ഇതിന്റെ അര്‍ത്ഥം മലയാളത്തില്‍ പറയാം. അല്ലയോ ദേവ! അങ്ങു തന്നെയാണ് എന്റെ മാതാവും പിതാവും ബന്ധുവും സുഹൃത്തും വിദ്യയും സമ്പത്തും. മറ്റെല്ലാം അങ്ങുതന്നെ എന്നര്‍ഥം.
ശിഷ്യഃ – ആംജ്ഞാതം. അത്ര മാതാ പിതാ ബന്ധുഃ സഖാ വിദ്യാ ദ്രവിണം സര്‍വ്വം ഇത്യേതേ ശബ്ദാഃ പ്രഥമാ വിഭക്തിഃ .ഏവം കിം?
ഗുരുഃ -ഉത്തമം
ജനിതാ ചോപനേതാ ച
യശ്ച വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ
പഞ്ചെതേ പിതരഃ സ്മൃതഃ
ഏഷാ അപി പ്രഥമാവിഭക്തി ശ്ലോകഃ .
ശിഷ്യഃ സമ്യക് .
രാജപത്നീ ഗുരോഃ പത്നീ
മിത്രപത്നി തഥൈവ ച
പത്നീമാതാ സ്വമാതാ ച
പഞ്ചൈതാഃ മാതരഃ സ്മൃതാഃ
അത്രാപി പ്രഥമാ വിഭക്തിഃ ഭവതി ഖലു?
ഗുരുഃ -സത്യം. പ്രാതിപതികസ്യ അര്‍ത്ഥം ഏവ പ്രഥമാ വിഭക്തേഃ ഭവതി.
‘അതെന്ന് പ്രഥമയ്ക്കര്‍ത്ഥം’ എന്ന് ബാല പ്രബോധനേ അസ്തി. അഗ്രിമപാഠേ ഇതോപി പഠാമഃ. അദ്യ സമാപയാമി.
പ്രഥമാവിഭക്തിയിലുള്ള ചില സുഭാഷിതങ്ങള്‍ അടുത്ത പാഠത്തില്‍ പഠിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: