ന്യൂദല്‍ഹി: മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് .
5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന് വേണ്ടി ഇലക്ട്രോണിക്സ് മേഖലയ്്ക്കായുള്ള മൂന്ന് പ്രധാന പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള മൂലധനം, ഉചിതമായ സാങ്കേതികവിദ്യ, അതുല്യമായ മാനവ വിഭവശേഷി എന്നിവയുള്ള ഒരു പ്രധാന ലോകരാജ്യമെന്ന നിലയില്‍ ആഗോളസമ്പദ്വ്യവസ്ഥയയ്ക്ക് ഇന്ത്യ ഗണ്യമായ സംഭാവന നല്‍കുന്നതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയുടെ ആസ്തിയായി മാറുന്ന ശക്തമായ ഉല്പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി, മൂല്യശൃംഖല വികസിപ്പിക്കാനും ആഗോള മൂല്യ ശൃംഖലകളുമായി സമന്വയിപ്പിക്കാനും ആഗ്രഹിക്കുന്നു. ഇതുതന്നെയാണ് മുന്നോട്ടുവച്ചിട്ടുള്ള മൂന്ന് പദ്ധതികളുടെ സാരാംശം: അതായത് (i) വലിയ തോതിലുള്ള ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണത്തിനായി ഉത്പാദനബന്ധിത ഇന്‍സെന്റീവ് സ്കീം (PLI), (ii) ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ക്ടറുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPECS), (iii) പരിഷ്കരിച്ച ഇലക്ട്രോണിക്സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ക്കുള്ള (EMC 2.0) പദ്ധതി.
ലക്ഷ്യമിട്ടിട്ടുള്ള പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുകയും, ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വര്‍ഷത്തിന് ശേഷമുള്ള അഞ്ച് വര്‍ഷത്തേക്ക് വില്‍പ്പന വര്‍ധനയുടെ 4% മുതല്‍ 6% വരെ ഇന്‍സെന്റീവ് PLI പദ്ധതി നല്‍കും.
തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനമായി മൂലധനചെലവിന്റെ 25%, SPECS നല്‍കും.
പ്രമുഖ ആഗോള ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളെയും അവരുടെ വിതരണ ശൃംഖലകളെയും ആകര്‍ഷിക്കുന്നതിനായി പൊതുവായ സൗകര്യങ്ങള്‍ക്കും ലോകോത്തര അടിസ്ഥാന സൗകര്യവികസനത്തിനും EMC 2.0 പിന്തുണ നല്‍കും.
50,000 കോടി രൂപ മൂന്നുപദ്ധതികള്‍ക്കും വകയിരുത്തിയിട്ടുണ്ട്. ആഭ്യന്തര ഇലക്ട്രോണിക്സ് നിര്‍മാണത്തിലുള്ള കുറവുകള്‍ നികത്താന്‍ ഈ പദ്ധതികള്‍ സഹായിക്കും. നടപടി രാജ്യത്തിനുള്ളിലെ ഇലക്ട്രോണിക് നിര്‍മ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. 2025ഓടെ മൊത്ത ആഭ്യന്തര ഉത്പാദനം 5 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ പദ്ധതികള്‍ വലിയ സംഭാവന നല്‍കും.
മൂന്ന് പുതിയ പദ്ധതികളും ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കുമെന്നും, മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും, 5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും, 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: