കാസര്‍കോട്: കാസര്‍കോട് നിന്നും ദക്ഷിണ കന്നട ജില്ലയിലേക്ക് പ്രത്യേകിച്ച് മംഗലാപുരത്തേക്കും മറ്റും ജോലി ആവശ്യം പോകാനും തിരിച്ചും ഉള്ള യാത്രാനുമതി നല് കണമെന്ന് ബിജെപി ജില്ലാ ഭാരവാഹികളുടെ വിഡിയോ കോണ്‍ഫറസ് യോഗം ആവശ്യപ്പെട്ടു.
ഡോകടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ജോലി ആവശ്യത്തിനു പോകുന്നവരുടെ യാത്രാവിലക്കെങ്കിലും നീക്കിയില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രം നിരവധി ഇളവുകള്‍ അനുവദിച്ചിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് മംഗലാപുരവും, പുത്തൂരിലേക്കും സുള്ള്യയുമുള്പ്പെടെയുള്ള നഗരങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്നത്. ഇളവുകള്‍ ലഭിച്ചതോടെ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകാന്‍ യാത്രാവിലക്ക് കാരണം സാധിക്കുന്നില്ല.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും യാത്രാനുമതി നല്‍കാത്ത സമീപനം അടിയന്തിരമായി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: