ന്യൂദല്‍ഹി: കൊറോണാ വ്യാപനത്തിനു ശേഷം ലോകം യോഗയെക്കുറിച്ചും ആയുര്‍വേദത്തെക്കുറിച്ചും അന്വേഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലെല്ലാം അവര്‍ ഇങ്ങോട്ട് ചോദിക്കുന്നത് ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണെന്ന് മന് കി ബാത്ത് അഭിസംബോധനയില്‍ മോദി പറഞ്ഞു.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിനും ഐക്യത്തിനും യോഗ പ്രയോജനകരമാണ്. കൊറോണ വൈറസ് നമ്മുടെ ശ്വസന സംവിധാനത്തെയാണ് ബാധിക്കുന്നത്. യോഗയില്‍ ശ്വാസോച്ഛ്വാസസംവിധാനത്തെ ശക്തിപ്പെടുത്തുന്ന അനേകം പ്രാണായാമങ്ങളുണ്ട്. കാലം തെളിയിച്ച സാങ്കേതികവിദ്യയാണിത്. കപാലഭാതിയും അനുലോംവിലോമുമായി പ്രാണായാമത്തെക്കാളധികം ആളുകള്‍ക്ക് പരിചയമുണ്ടായിരിക്കാം. എന്നാല്‍ വളരെ ഗുണങ്ങളുള്ള ഭസ്ത്രികാ, ശീതളീ, ഭ്രാമരീ പോലെ പല പ്രാണായാമരീതികളുമുണ്ട്. ആളുകളുടെ ജീവിതത്തില്‍ യോഗയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ഇപ്രാവശ്യം ആയുഷ് മന്ത്രാലയം ‘മൈ ലൈഫ്, മൈ യോഗ’ എന്ന പേരില്‍ അന്താരാഷ്ട്ര വീഡിയോ ബ്ലോഗ് മത്സരം ആരംഭിച്ചിട്ടുണ്ട്. മൂന്നു മിനിറ്റു നേരമുള്ള യോഗാസനം ചെയ്യുന്ന ഒരു വീഡിയോ ഉണ്ടാക്കി അപ്ലോഡ് ചെയ്യണം. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി ഇതിനകം ഒരുകോടി പേര്‍ക്കാണ് പ്രയോജനകരമായിത്തീര്‍ന്നത്. ഇതില്‍ 80 ശതമാനവും ഗ്രാമീണ ഭാരതത്തിലാണെന്നതാണ് ശ്രദ്ധേയം. പദ്ധതി ഇല്ലായിരുന്നെങ്കില്‍ പതിനാലായിരം കോടിരൂപയാണ് ഈയിനത്തില്‍ ജനങ്ങള്‍ക്ക് ആശുപത്രികളില്‍ നല്കേണ്ടിവരുമായിരുന്നത്. പോര്‍ട്ടബിലിറ്റി സൗകര്യം കൂടി ഏര്‍പ്പെടുത്തിയതോടെ ഏതു സംസ്ഥാനത്തും ചികിത്സ നേടാനാവുന്ന സ്ഥിതി സംജാതമാക്കാനായി.
ജൂണ്‍ 5ന് ആഗോളപരിസ്ഥിതി ദിനമാണ്. പ്രകൃതിയെ കൂടുതല്‍ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും ബോധ്യമായ സന്ദര്‍ഭമാണിത്. പ്രകൃതിയുമായി ചേര്‍ന്ന് ജീവിക്കാനുള്ള പരമാവധി ശ്രമം എല്ലാവരും നടത്തേണ്ടതുണ്ട്. ജലസംക്ഷണത്തിനാവണം ഈവര്‍ഷം നാം പ്രാധാന്യം നല്‍കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: