തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. കെ. ടി. ജലീല്‍ ജൂണ്‍ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം സംസ്കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തില്‍ കൂടി ലൈവ് ക്ലാസ് നടത്തി നിര്‍വഹിക്കുന്നു. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സര്‍ക്കാര്‍ കോളേജുകളിലും മറ്റുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും.
https://asapkerala.webex.com/asapkerala/onstage/g.php?MTID=ec0c9475a883464d05dae21f955272668
സംസ്ഥാനത്തെ ഒന്നുമുതല്‍ പിജി വരെയുള്ള എല്ലാ ക്ലാസ്സുകളും ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനം പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പിലാക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അധ്യയനം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ടൈംടേബിളുകള്‍ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയില്‍ അധ്യാപകര്‍ ഓണ്‍ലൈനില്‍ കൂടി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍ നിശ്ചയിക്കുന്ന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളില്‍ ഹാജരാകുകയും മറ്റുള്ളവര്‍ വീടുകളിലിരുന്നും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവന്‍സമയ ലൈവ് ക്ലാസ്സുകള്‍ നല്‍കും. ഇതിന്റെ പരിമിതി മറികടക്കാന്‍ അധ്യാപകന് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന വീഡിയോകളോ മറ്റു പ്രഗത്ഭര്‍ നയിക്കുന്ന കഌുകളുടെ വീഡിയോകളോ കുട്ടികള്‍ക്ക് നല്‍കും. നിശ്ചിത ഇടവേളകളില്‍ ലൈവ് ക്ളാസ്സുകള്‍ വഴി നേരിട്ട് ആശയ സംവാദം നടത്തും. ഇത്തരത്തിലുള്ള ഫഌപ് ക്ളാസ്സ്റൂം പഠനരീതിയാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതുവഴി മുഴുവന്‍ സമയവും ലൈവ് ക്ലാസ്സ്റൂം ലഭ്യമാകുന്നതിനുള്ള പരിമിതികള്‍ ഒരളവുവരെ മറികടക്കാന്‍ സാധിക്കും. മാത്രവുമല്ല നിശ്ചിത ഇടവേളകളിലെങ്കിലും അധ്യാപകവിദ്യാര്‍ത്ഥി സംവാദം ഉറപ്പിക്കാനുമാകും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കണം.
‘ഫസ്റ്റ്ബെല്‍’ ക്ലാസുകളുടെ ടൈംടേബിള്‍
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ ജൂണ്‍ 1 ലെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.
പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11.00 ന് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 ന് ജീവശാസ്ത്രവും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.
െ്രെപമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30 ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും. അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30 ന് ഗണിതശാസ്ത്രവും 4.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30 ന് ഇംഗ്ലീഷും 5.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.
പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 7.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും ഇതേക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്വര്ക്കില് 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ദൃശ്യമാകും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
ഇതിനു പുറമേwww.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍facebook.com/Victers educhannelവഴിയും തല്സമയവും യുട്യൂബ് ചാനലില്‍ ്യീൗൗേyoutube.com/itsvicters സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.
ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ക്ലാസദ്ധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ ആവശ്യകതയ്ക്കനുസരിച്ച് കൈറ്റ് സ്കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകള്, 7000 പ്രോജക്ടറുകള്, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: