ന്യൂദല്‍ഹി: നേഴ്സുമാര്‍ ഉള്‍പ്പടെ മലയാളികള്‍ നാട്ടിലേക്ക് വരാനാകാതെ ദല്‍ഹിയില്‍ കുടുങ്ങി കിടക്കുമ്പോള്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ കേരളത്തിലേക്ക് മുങ്ങിയ എ. സമ്പത്തിന്റെ നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി രാജ്ഭവന്.
ഇതരസംസ്ഥാനങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പത്യേക പ്രതിനിധി എ. സമ്പത്ത് കൃത്യ നിര്‍വഹണത്തില്‍ അലംഭാവം കാട്ടിയെന്നു കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.
സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മാര്‍ച്ച് 22ന് ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സമ്പത്ത് തിരുവനന്തപുരത്ത് എത്തിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കേരളത്തിലേക്ക് കടന്നു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായാണ് മുന്‍ സിപിഎം എംപിയായ എ. സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടുകൂടി നിയമിച്ചത്. എന്നാല്‍ അവിടെ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് അത്യാവശ്യ ഘട്ടമെത്തിയപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
ഉത്തരേന്ത്യയില്‍ ജോലിചെയ്യുന്ന നിരവധി മലയാളികളാണ് കേരളത്തിലേക്ക് എത്താന്‍ ആകാതെ കുടുങ്ങിപ്പോയിട്ടുള്ളത്. ഇവരുടെ തിരിച്ചു വരവിന്റെ കാര്യത്തില്‍ സംസ്ഥാനം ഒരു വ്യക്തതയും വരുത്തിയിട്ടില്ല. അതേസമയം പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലേക്ക് കടന്നതാണ് സമ്പത്ത്. നേരത്തെ കോവിഡ് ഡ്യൂട്ടിയിലുള്ള നേഴ്സുമാരെ നിരീക്ഷണത്തിലാക്കാന്‍ കേരള ഹൗസ് വിട്ടുനല്‍കണമെന്ന് ആവശ്യം തള്ളിയത് ദല്‍ഹിയിലെ മലയാളികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: