കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനയ്‌ക്കായി നിര്‍മിച്ച ആപ്പ് പൊളിഞ്ഞതോടെ ഫെയര്‍കോഡ് ടെക്‌നോളജീസ് കമ്പനി ഉടമകള്‍ മുങ്ങി. വന്‍ പ്രചാരം നല്‍കി പുറത്തിറക്കിയ ആപ്പ് പ്രവര്‍ത്തിക്കായതോടെ സമൂഹമാധ്യമങ്ങള്‍ അടക്കം കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹസങ്ങളുമാണ് ഉയരുന്നത്. ഇതോടെ കമ്പനി ഉടമകള്‍ ഓഫീസില്‍ നിന്നും സ്ഥലം വിടുകയായിരുന്നു.
എളംകുളം ചെലവന്നൂര്‍ റോഡിലാണ് ഫെയര്‍കോഡിന്റെ ഓഫീസ്. ആപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ വരുന്നത്. ഉടമകളും മുങ്ങി. വന്ന ജീവനക്കാര്‍ ഓഫീസ് അകത്തുനിന്നും പൂട്ടിയാണ് ജോലി ചെയ്യുന്നത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിര്‍ദേശമുള്ളതായും ജീവനക്കാരില്‍ ഒരാള്‍ അറിയിച്ചു,
അതേസമയം ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ല. കൂടാതെ ഫേസ്ബുക്കില്‍ ഫേയര്‍കോര്‍ഡ് ബെവ്ക്യു ആപ്പുമായി ബന്ധപ്പെട്ട് പങ്കുവെച്ച എല്ലാ പോസ്റ്റുകളും പിന്‍വലിച്ചു. ഈ പോസ്റ്റുകള്‍ക്ക് താഴെയായി ജനങ്ങള്‍ വ്യാപകമായി പരിഹസിച്ചും മറ്റും കമന്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.
ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട് ആദ്യത്തെ ചില പോസ്റ്റുകള്‍ക്ക് ഫെയര്‍കോഡ് അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി ലഭിക്കാത്തതായിരുന്നു ആദ്യ പ്രശ്‌നം. ഇതോടെ ടോക്കണ്‍ വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന്ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ ബീവറേജസ് ഔട്‌ലെറ്റുകളിലേക്ക് പോവുകയും അവിടെ മദ്യത്തിനായി ലോക്ഡൗണ്‍ ലംഘിച്ച് കൂടി നില്‍ക്കുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും കാണുന്നത്. പലസ്ഥലങ്ങളിലും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: