ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആയിരക്കണക്കിന് ശ്രമിക് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുള്ള കേരളത്തില്‍ നിന്ന് പോയത് വെറും 55 ശ്രമിക് ട്രെയിനുകള്‍ മാത്രം. കേരളം കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാന്‍ തയാറാകുന്നില്ല എന്ന ആരോപണം തെളിയിക്കുന്നതാണ് ഈ വിവരം. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് നിന്ന് 55 ട്രെയിനുകളിലായി 70,137 തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. മൂന്നരലക്ഷത്തോളം പേര് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഇരുപതിനായിരത്തോളം ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം പരമാവധി ശ്രമിക് ട്രെയിനുകളില്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് വിട്ടപ്പോഴാണ് കേരളത്തിന്റെ ഈ നിലപാട്.
മറ്റു സംസ്ഥാനങ്ങളെല്ലാം കുടിയേറ്റതൊഴിലാളികളെ സ്വന്തം ചെലവില്‍ യാത്രയാക്കിയപ്പോള്‍ കേരളം മാത്രമാണ് തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രയ്ക്ക് പണം വാങ്ങിയത്. കേരളത്തില്‍ നിന്ന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയ ശ്രമിക് ട്രെയിനുകളിലെ തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ്ജ് അതാതു സംസ്ഥാനങ്ങള്‍ മുന്‍കൂട്ടി റെയില്‍വേയ്ക്ക് അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: