അന്ധപരമ്പരാന്യായഃ
അന്ധഃ- അന്ധാന് ഏവ ആശ്രിത്യ ഗച്ഛതി സ്മ. അപരാഃ സ്വയമിവ അന്ധാഃ ഏവ ഇതി സഃ ന ജാനാതി സ്മ. തദാ മാര്‍ഗേ ഏകഃ യാത്രികഃ പൃഷ്ടവാന്‍ (ഒരു അന്ധന് കണ്ണുകാണാത്ത കൂട്ടുകാരുടെ കൈപിടിച്ച് പോകുകയായിരുന്നു. മറ്റുള്ളവരും തന്നെപ്പോലെ അന്ധരാണെന്ന് അവന് അറിഞ്ഞിരുന്നില്ല). അപ്പോള്‍ ഒരു വഴിപോക്കന് ചോദിച്ചു.
യാത്രികഃ- ഹേ അന്ധ! കിം ഭവാന് ഇദാനീം കൂപേ പതിഷ്യതി? ന ജാനാതി വാ കുമാര്ഗേ ഗമിഷ്യതി ഇതി? (എടോ കണ്ണു പൊട്ടാ! ഇപ്പോള്‍ കിണറ്റില്‍ വീഴും. വഴിതെറ്റിയെന്നറിയുന്നില്ലെ താന്‍?)
അന്ധഃ- അരേ! കിമിദം വദതി? വയം ബഹവഃ സ്മഃ. മമ നേത്രം ന സ്യാത്. പുരതഃ യേ ഗച്ഛന്തി തേഷാം സമീചീനാ ദൃഷ്ടിര്ഭവതി.സഃ സര്‍വ്വം പശ്യതി. ത്വമേവ മൂഢഃ (കണ്ണുപൊട്ടന് അയ്യേ! ഇവനെന്താ പറയുന്നത്, ഞങ്ങള്‍ ഒരു പാട് പേരുണ്ട്. എനിക്ക് കണ്ണു കാണില്ലായിരിക്കും. മുമ്പില്‍ പോകുന്നവര്‍ക്ക് കാണാമെടൊ. നീയാ മണ്ടന്‍) യാത്രികഃ- ന ഭോഃ ഭവതാം പുരതഃ യേ ഗച്ഛന്തി തേ സര്‍വ്വേ അന്ധാഃ (അല്ലടൊ! തന്റെ മുമ്പില്‍ പോകുന്ന എല്ലാവരും
പൊട്ടന്മാരാണ്. കണ്ണ് കാണാത്തവരാണ്)
അന്ധഃ- രേ രേ ഭ്രാന്തിം ന ജനയതു. കഥം അസ്മാകം പരമ്പരായാഃ സര്‍വ്വേ അന്ധാഃ ഭവന്തി? ബഹുകാലാത് വയമേവ ഗച്ഛാമഃ ത്വയി വിശ്വാസം ന കരോമി. ഏകാകീ ഭവാന്. ത്വമേവ അന്ധഃ മൂഢഃ (എടോ ഞങ്ങളെ തെറ്റിക്കണ്ട. ഞങ്ങളുടെ പരമ്പര മുഴുവന്‍ എങ്ങനെ മൂഢന്മാരാവും? ഒരുപാട് കാലമായി ഇങ്ങനെ പോകുന്നു. നീയാ പൊട്ടന്. വിഡ്ഢി.)
സന്ദേശം
അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതം മന്യമാനാഃ
ദന്ദ്രമ്യമാണാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാഃ യഥാന്ധാഃ
(കഠോപനിഷത് 12- 5)
(അറിവില്ലായ്മയില്‍ സ്ഥിതിചെയ്ത് സ്വയം പണ്ഡിതനാണെന്നും ശാസ്ത്ര വിഷയങ്ങളില്‍ സമര്‍ത്ഥനാണെന്നും ചിന്തിച്ച് നടക്കുന്നവര്‍ കണ്ണുപൊട്ടന്മാരാല് നയിക്കപ്പെടുന്ന കണ്ണുപൊട്ടനെപ്പോലെയാണ്. അതികഠിനമായ വഴിയിലേക്കാണവന് വീഴുന്നത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: