ന്യൂദല്‍ഹി:ഭാവിയുടെ വ്യവസായ വളര്‍ച്ച സ്വകാര്യമേഖലക്കൊപ്പമാണെന്നും സര്‍ക്കാരിന് കുറഞ്ഞ പങ്ക് മാത്രമേ വഹിക്കാനുള്ളൂവെന്നും കേന്ദ്ര വാണിജ്യ വ്യവസായ, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച കയറ്റുമതി സംബന്ധിച്ച ഡിജിറ്റല്‍ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മൂന്ന് പ്രധാന വഴികളും മന്ത്രി വ്യക്തമാക്കി: ഉല്‍പ്പാദനം പുനരുജ്ജീവിപ്പിക്കുക, കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ വൈവിധ്യവത്കരിക്കുക, പുതിയതും സ്വീകാര്യവുമായ വിപണികള്‍ കണ്ടെത്തുക. വാഹനമേഖല, ഫര്‍ണിച്ചര്‍, എയര്‍കണ്ടീഷണറുകള്‍, എന്നിവയില്‍ തദ്ദേശീയ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യക്ക് വലിയ അവസരമുണ്ട്. ഐടി അനുബന്ധ സേവനത്തില്‍ ലോകം ഇന്ത്യന്‍ വൈദഗ്ധ്യം തിരിച്ചറിയുന്നു. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 500 ബില്യണ്‍ ഡോളര്‍ കയറ്റുമതി ലക്ഷ്യമിടാന്‍ നാസ്കോമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
125 വര്‍ഷം പൂര്‍ത്തിയാക്കിയതിനും ഗ്ലോബല്‍ വാല്യൂ ചെയിനുകളുമായി (ജിവിസി) യോജിച്ച് കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള ദൗത്യസംഘം (ടാസ്ക് ഫോഴ്സ്) ആരംഭിച്ചതിനും ഗോയല്‍ സിഐഐയെ അഭിനന്ദിച്ചു. ദൗത്യസംഘവുമായി യോജിച്ച് പ്രവര്ത്തിക്കാന്പ്രതിജ്ഞാബദ്ധമാണെന്നും വ്യവസായമേഖലയുടയും രാജ്യത്തിന്റെയും നേട്ടത്തിനായി ആവശ്യമായ നടപടിയെടുക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: