തിരുവനന്തപുരം: അമ്പതുദിവസത്തിലേറെയായി ജോര്‍ദാനില്‍ കുടങ്ങിയ ശേഷം നടന് പൃഥിരാജ് തിരിച്ചു കേരളത്തില്‍ എത്തിയത് ദിവസങ്ങള്‍ മുന്‍പാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവതം ചിത്രത്തിനായി ഷൂട്ടിങ്ങിനു പോയി ആണ് സംഘം ജോര്‍ദാനില്‍ കുടങ്ങിയത്.
തിരികെ കൊച്ചിയിലെത്തിയ സിനിമാസംഘത്തിന് 14 ദിവസത്തെ ക്വാറന്റൈന് ഉണ്ട്ായിരുന്നു. ചിത്രീകരണത്തിനിടെ കൈയ്ക്ക് പരുക്കേറ്റ ബ്ലെസി തിരുവല്ലയിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലില്‍ ഏര്‍പ്പെടുത്തിയ പെയ്ഡ് ക്വാറന്റൈന് സൗകര്യത്തിലാണു കഴിയുന്നത്. പൃഥ്വിരാജിന്റെ താല്പര്യപ്രകാരം ഒരു മിനി ജിം കൂടി ഒരുക്കി നല്‍കിയിരിന്നു ഹോട്ടല്‍ അധികൃതര്‍. ഇതിന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു പൃഥി. ‘ശരീരഭംഗി തിരികെ നേടിയെടുക്കണമെന്ന് അതിയായ ആഗ്രഹമുള്ളപ്പോള്‍ നിങ്ങള്‍ എത്തുംമുന്പേ ക്വാറന്റൈന് കേന്ദ്രത്തില്‍ ഒരു മിനി ജിം ഒരുങ്ങിയിരിക്കും’,ഡംബല്സ് ഉള്‍പ്പെടെയുള്ള വ്യായാമോപകരണങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുമുണ്ടായിരുന്നു പൃഥ്വിരാജ്.
ഇതാ ഇപ്പോള്‍ മുപ്പതുകിലോയിലേറെ ഭാരം കുറച്ച തന്റെ ശരീരത്തിന്റെ ചിത്രം കൂടി താരം പുറത്തുവിട്ടു. ശരീരം മെലിഞ്ഞെങ്കിലും സിക്സ് പാക്ക് നിലനില്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ചിത്രത്തില്‍ വ്യക്തമാണ്. ഭാരം കുറടച്ചതിനാല് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് അപകടകരമാം വിധം വളരെ അധികം കുറഞ്ഞെന്നും പൃഥി.
ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് പൃഥ്വിരാജ് മുപ്പത് കിലോയോളം ഭാരം കുറച്ചത്. ജോര്‍ദ്ദാനിലെ വാദി റം മരുഭൂമിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ചിത്രത്തിന് ജോര്‍ദ്ദാനില്‍ ഇനിയും ചില ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടതുണ്ട്. സഹാറ മരുഭൂമിയാണ് മറ്റൊരു ലൊക്കേഷന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: