കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികദിനം യുവമോര്‍ച്ച വഞ്ചനാദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. യുവജനവഞ്ചനയുടെ നാല് വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് കുറ്റപ്പെടുത്തി. യുവാക്കള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.
ഏറ്റവും കൂടുതല്‍ അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ജോലിയെന്ന സാധാരണക്കാരന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. നിരവധി പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നാമമാത്രമായ നിയമനങ്ങള്‍ മാത്രം നടത്തി ആയിരങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കി അവസാനിക്കാനിരിക്കുകയാണ്. സ്വന്ത ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ക്രമവിരുദ്ധമായി ആശ്രിത നിയമനം നല്കുന്നു. ഭരണപരിഷ്ക്കാര കമ്മീഷനും മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദവും ന്യൂദല്‍ഹിയിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളത്തിലെ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്ന മുന്‍ എംപിക്കും കോടികള്‍ ചെലവിടുമ്പോള്‍ കേരളത്തിലെ യുവാക്കളുടെ ശബ്ദം സര്‍ക്കാര്‍ കേട്ടില്ലെന്ന് നടിക്കുകയാണെന്നും പ്രഫുല്‍ കൃഷ്ണന് പ്രസ്താവനയില്‍ ആരോപിച്ചു.
യുവമോര്‍ച്ച കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഹരിപ്രസാദ് രാജ, വിഷ്ണു പയ്യാനക്കല്‍, പി. രതീഷ്, നൈജു. റിജു പയ്യാനക്കല്‍ എന്നിവര്‍ പങ്കെടുത്തു. കൊയിലാണ്ടി മണ്ഡലം കമ്മറ്റി സിവില്‍ സ്റ്റേഷന് മുന്പില് നടത്തിയ പ്രതിഷേധം ബിജെപി മണ്ഡലം പ്രസിഡന്റ് ജയ്കിഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിന്‍ അശോകന്, ജിത്തു കൊല്ലം, അര്ജുന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: