തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് തന്ത്രിമണ്ഡല വിദ്യാപീഠവും അഖില കേരള തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലവും ആവശ്യപ്പെട്ടു.
ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതായതോടെ കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. അതിനാല്‍ ഭക്തരെ പ്രവേശിപ്പിക്കാനുള്ള അനുമതി നല്‍കണമെന്നും ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ചെയര്മാന് കെ.പി. വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി വാഴയില്‍ മഠം എസ്. വിഷ്ണുനമ്പൂതിരി, ട്രഷറര്‍ ഗണപതിപോറ്റി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: