ആലപ്പുഴ: നാടിന്റെ അടിസ്ഥാന ജനവിഭാഗമായ കർഷകർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ കിസാൻ സമ്മാൻ നിധി അടക്കമുള്ള പദ്ധതികൾ കേവലം രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു.
കേരളത്തിലെ ചെറുകിട കർഷകർക്ക് ഏറെ പ്രയോജനകരമായ കിസാൻ സമ്മാൻ നിധി ഓരോ കാര്യം പറഞ്ഞുകൊണ്ട് കൃഷി ഓഫീസുകളിൽ നിരസിക്കുകയാണ്. പണം കിട്ടികൊണ്ടിരുന്നവർക്ക് തുടർന്ന് കിട്ടാതിരിക്കാനും ഇവർ ശ്രമിക്കുന്നു. ആലപ്പുഴയിലെയും കൃഷി ഓഫീസർ ഇതിനു കൂട്ടുനിൽക്കുകയാണ്. ജനങ്ങൾ കേന്ദ്രസർക്കാരിനു അനുകൂലമായി ചിന്തിക്കും എന്ന ഭയമാണ് ഇതിനു പിന്നിൽ. ഈ നില തുടർന്നാൽ കർഷക മോർച്ച ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
കിസാൻ സമ്മാൻ നിധി കൃഷിഭവനുകൾ അട്ടിമറിക്കുന്നതിനെതിരെ കർഷക മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് അനിൽകുമാർ പ്രതിക്ഷേധ സമരത്തിന് അദ്ധ്യക്ഷം വഹിച്ചു. ഏരിയ പ്രസിഡണ്ട് മാരായ മനു ഉപേന്ദ്രൻ, അനിൽ കുമാർ ഒ.സി, ജോർജ്ജ് ജോസഫ് , ശ്യാം സുന്ദർ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: