കോഴിക്കോട്: കടലോര മേഖലയെ രക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി മഹിള ധര്‍ണ സംഘടിപ്പിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ബിപിഎല്‍ കാര്‍ഡ് അനുവദിക്കുക, ക്ഷേമനിധിയില്‍ മഹിളകളെ അംഗമാക്കുക, കടങ്ങള്‍ എഴുതി തളളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നോര്‍ത്ത് മണ്ഡലത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഫിഷറീസ് ഡിഡി ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.
യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.എന്‍.പി. ശിഖ ഉദ്ഘാടനം ചെയ്തു. മഹിളാ മേര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജേശ്വരി അജയലാല്‍ അദ്ധ്യക്ഷയായി. ജനറല്‍ സെക്രട്ടറി പ്രഭാ ദിനേശ്, ട്രഷറര്‍ പ്രിയ വിനോദ്, വെസ്റ്റ്ഹില്‍ ഏരിയ പ്രസിഡന്റ് രോഹിണി ഉണ്ണികൃഷ്ണന്, ആതിര കാമ്പുറം എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പി. രമണി ഭായ്, ജില്ല സെക്രട്ടറിയും കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, മഹിളാ മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അഡ്വ.രമ്യ മുരളി, വൈസ് പ്രസിഡന്റ് ദീപ ടി.മണി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമാരായ സബിത പ്രഹളാദന്‍, ലതിക ചെറോട്ട്, സെക്രട്ടറി ശുഭലത രമേശ്, മഹിള മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് എം.ടി. നിഷ, സെക്രട്ടറി ജിഷ ഷിജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാജിനി ജഗനാഥന്, സിന്ധു രാമചന്ദ്രന്, പി.ശാന്തി, ഏരിയ അംഗങ്ങളായ എ.പി.രാജശ്രീ, ആര്, റാണി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: