അഭിനയത്തിന് മലയാളിക്ക് ലഭിക്കാവുന്ന അവാര്ഡുളെല്ലാം ലഭിക്കാനവസരം കിട്ടിയ പ്രതിഭയാണ് മോഹന്‍ ലാല്‍. അതിന്റെ ചുരുക്ക പട്ടിക
ഭരതം(1991), വാനപ്രസ്ഥം (1999) എന്നീ ചിത്രങ്ങള്‍ക്കു മികച്ച നടനുള്ള ദേശീയ ബഹുമതി.
കിരീടത്തിലെ അഭിനയത്തിനു 1989 ലും ജനതാ ഗ്യാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന് എന്നിവയിലെ അഭിനയം പരിഗണിച്ച് 2016 ലും ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡ്.
ടി പി ബാലഗോപാലന് എം എ (1986), ഉള്ളടക്കം, കിലുക്കം, അഭിമന്യു (1991), സ്ഫടികം, കാലാപാനി (1995), വാനപ്രസ്ഥം (1999) തന്മാത്ര (2005), പരദേശി (2007) എന്നീ ചിത്രങ്ങളിലൂടെ ആറുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്.
പാദമുദ്ര, വെള്ളാനകളുടെ നാട്, ചിത്രം, ആര്യന്, ഉത്സവപ്പിറ്റേന്ന് എന്നിവയിലെ അഭിനയത്തിന് 1988 ല്‍ സംസ്ഥാന ജൂറിയുടെ പ്രത്യേക പുരസ്കാരം
സന്മനസ്സുള്ളവര്‍ക്കു സമാധാനം (1986), പാദമുദ്ര(1988), ദേവാസുരം (1993), പവിത്രം(1994), സ്ഫടികം(1995), ഇരുവര്‍(1997), വാനപ്രസ്ഥം (1999), തന്മാത്ര (2005), പരദേശി (2007) എന്നിവയിലെ അഭിനയത്തിനു ഫിലിം ഫെയര്‍ അവാര്‍ഡ്.ഭ്രമര(2009)ത്തിന് സ്പെഷല്‍ ജ്യൂറി അവാര്‍ഡ്
2002ല്‍ കമ്പനിയിലെ അഭിനയത്തിനു മികച്ച സഹനടനുള്ള ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡും സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡും.
പാദമുദ്ര, ചിത്രം(1988), ഉള്ളടക്കം, ഭരതം(1991), വാനപ്രസ്ഥം (1999), പരദേശി (2007), പകല്‍നക്ഷത്രങ്ങള്‍, കുരുക്ഷേത്ര (2008) പ്രണയം (2011) ദൃശ്യം (2013), ഒപ്പം (2016) എന്നിവയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്. 2005 ല്‍ നരന്, തന്മാത്ര എന്നിവയുടെ പേരില്‍ മികച്ച ജനപ്രിയനടനുള്ള ക്രിട്ടിക്സ് ബഹുമതി.
ഒപ്പം, പുലിമുരുകന് എന്നിവയിലെ പ്രകടനം മുന്‍നിര്‍ത്തി 2016 മികച്ച നടനുള്ള പ്രഥമ ജന്മഭൂമി ഫിലിം അവാര്‍ഡ്. ഒടിയനിലെ പ്രകടനത്തിന് 2018ലും മികച്ച നടനുള്ള ജന്മഭൂമി ഫിലിം അവാര്‍ഡ്.
വാനപ്രസ്ഥം (1999), ബാലേട്ടന് (2003), തന്മാത്ര (2005),ഹലോ, ഛോട്ടാ മുംബൈ (2007), ആകാശഗോപുരം, പകല്‍നക്ഷത്രങ്ങള്‍, കുരുക്ഷേത്ര (2008) പ്രണയം(2012) എന്നിവയിലെ പ്രകടനത്തിനു മികച്ച നടനുള്ള മാതൃഭൂമി ഫിലിം അവാര്‍ഡുകള്‍.
വാനപ്രസ്ഥം (1999), ബാലേട്ടന് (2003), തന്മാത്ര, ഉദയനാണു താരം (2005), കീര്‍ത്തീചക്ര (2007), മാടമ്പി (2008) സ്നേഹവീട്, പ്രണയം (2011),സ്പിരിറ്റ്്,റണ്‍ ബേബി റണ്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ (2012),ഒപ്പം, പുലിമുരുകന് (2016) എന്നിവയ്ക്കു മികച്ച നടനും, നരസിംഹത്തിന് (2000) മികച്ച ചിത്രത്തിനും 2007 ല്‍ വിവിധ ചിത്രങ്ങള്‍ക്ക് ജനപ്രിയതാരത്തിനും 2010ല്‍ ഗോള്‍ഡന്‍ സ്്റ്റാറിനും 2013 ല്‍ മില്ലേനിയം ആക്ടറിനും 2014ല്‍ 35 വര്‍ഷത്തെ സംഭാവനയ്ക്കും, 2015ല്‍ സൂപ്പര്‍സ്റ്റാര്‍ ഓഫ് ദ് മില്ലേനിയത്തിനും ഏഷ്യനെറ്റ് ഫിലിം അവാര്‍ഡുകള്‍.
ബാലേട്ടന് (2003), തന്മാത്ര (2005), മാടമ്പി, ആകാശഗോപുരം(2008), ഭ്രമരം, ഇവിടം സ്വര്‍ഗമാണ്(2009), പ്രണയം (2011) ഒപ്പം, പുലിമുരുകന് (2016)എന്നിവയ്ക്ക് മികച്ച നടനുള്ള വനിതാ ഫിലിം അവാര്‍ഡ്.
കീര്‍ത്തീചക്ര(2006), പ്രണയം(2011) സ്പിരിറ്റ് (2012) ദൃശ്യം (2013)എന്നിവയ്ക്ക് മികച്ച നടനുള്ള അമൃത ടി വി അവാര്‍ഡും, 2010ല്‍ ചലച്ചിത്രരത്ന പുരസ്കാരവും.
പരദേശി(2007), പ്രണയം(2011), ദൃശ്യം (2013 എന്നിവയ്ക്ക് മികച്ച നടനുള്ള ജയഹിന്ദ് ടിവി അവാര്‍ഡും 2010ല്‍ ചലച്ചിത്രരത്ന അവാര്‍ഡും.
പ്രണയം(2011), റണ്‍ സ്പിരിറ്റ് (2012), പുലിമുരുകന് (2016) എന്നിവയ്ക്ക് മികച്ച നടനുള്ള സൗത്തിന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവീ അവാര്‍ഡ്.
പ്രണയത്തിന് (2011) സൂര്യ ഫിലിം അവാര്‍ഡ്
1999 ല്‍ പ്രേംനസീര്‍ പുരസ്കാരം
2000 ല്‍ മദര്‍ തെരേസ പുരസ്കാരം, എം ജി സോമന് അവാര്‍ഡ്
2001 ല്‍ പത്മശ്രീ.
2002 ല്‍ കര്‍ണാടക സര്‍ക്കാര്‍ നല്കുന്ന ഫിലിം എക്സ്പ്രസ് അവാര്‍ഡ്
2003 ല്‍ ഐ എം എ അവാര്‍ഡ്
2005 ല്‍ ജേസി ഫൗണ്ടേഷന് അവാര്‍ഡ്
2006 ല്‍ ജീവന് ടിവിയുടെ ചലച്ചിത്ര പുരസ്കാരം
2006 ല്‍ സംസ്ഥാന രൂപീകരണത്തിന്റെ ജൂബിലിയോടനുബന്ധിച്ചു സി എന്‍ എന്‍ ഐ ബി എന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഏറ്റവും സ്വാധീനമുള്ള മലയാളി. ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിവര്‍ഷത്തില്‍ സി.എന്‍.എന്‍ ഐബിഎന്‍ സര്‍വേയില്‍ ഇന്ത്യയിലെ മികച്ച നടന്മാരില് മൂന്നാം സ്ഥാനം.
2008 ല്‍ മികച്ച നടനുള്ള ദുബായ് ആന്വല്‍ മലയാളം മൂവി അവാര്‍ഡ്, കെ പി സി സി പനമ്പിള്ളി പ്രതിഭാപുരസ്കാരം, പഴശ്ശിരാജ അഭിനയ പുസ്കാരം.
2009 ല്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡ്സിന്റെ പീപ്പിള്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍.
2010 ല്‍ ഏറ്റവും വിശ്വസിക്കാവുന്ന ഇന്ത്യക്കാരുടെ റീഡേഴ്സ് ഡൈജസ്റ്റ് പട്ടികയില്‍.
2009 ല്‍ കണ്ണൂര്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ ആയി നിയമനം.
2010 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖാദി പ്രചാരണ പരിപാടിയുടെ ഔദ്യോഗിക അംബാസഡറായി. 2016 ല്‍ ഹാന്റെക്സിന്റെയും
2015 ല്‍ ഓള് കേരള അഡ്വര്‍ടൈസേഴ്സ് ഏജന്‍സീസ് അസോസിയേഷന്റെ ബ്രാന്‍ഡ് ഐക്കണ്‍ ഓഫ് കേരള ബഹുമതി.
2010 ല്‍ കാലടി ശ്രീ ശങ്കര സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.
ഇന്നത്തെ ചിന്താവിഷയം, മാടമ്പി, കുരുക്ഷേത്ര, പകല്‍നക്ഷത്രങ്ങള്‍, ട്വന്റി 20 (2008), ഭ്രമരം(2009), സ്പിരിറ്റ് (2012), റണ്‍ ബേബി റണ്‍ (2013) എന്നിവയ്ക്ക് മികച്ച നടനുള്ള ദുബായ് ഏഷ്യാവിഷന്‍ അമ്മ മലയാളം മൂവി അവാര്‍ഡ്,2012 ല്‍ ഏറ്റവും സ്വാധീനമുള്ള മലയാളിക്കുള്ള ദുബായി ഏഷ്യാവിഷന്‍ അവാര്‍ഡ്
2016 ല്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ ഓഫ് ദ് ഇയര്‍ ബഹുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: