തിരുവനന്തപുരം: സംസ്ഥാനത്ത് വിര്‍ച്വല്‍ ക്യൂ മദ്യവില്പനയ്ക്കായി ബിവറേജസ് കോര്പ്പറേഷന് തയാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ പേരായി.Bev Q എന്ന് പേരുള്ള ആപ്പ് എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കുമെന്ന് ബിവറേജസ് കോര്പ്പറേഷന് വ്യക്തമാക്കി. ആപ്ലിക്കേഷന്റെ സുരക്ഷപരിശോധനയ്ക്കു ശേഷം ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യാന്‍ സമര്‍പ്പിച്ചു. ഇതിനു ശേഷം ട്രയല്‍ റണ്ണിനു ശേഷമാകും പൊതുജനങ്ങള്‍ക്കായി ഉപയോഗത്തിനു നല്‍കുക. ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ജിപിഎസ് സംവിധാനം കൂടി ഉള്‍പ്പെടുത്തിയാണ് ആപ്പിന്റെ പ്രവര്‍ത്തനം.
ഓണ്‍ലൈന്‍ മദ്യ വിതരണത്തിനായുള്ള ആപ്ലിക്കേഷന്‍ കൊച്ചിയിലെ ഫെയര്‍ കോഡ് ടെക്നോളജീസ് ആണ് വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും, ബാറുകളുടെയും, ബിയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങളാണ് ആപ്പില്‍ സജ്ജമാക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിലേക്ക് പ്രവേശിച്ചാല്‍ ആദ്യം ജില്ല ഏതെന്ന് തിരഞ്ഞെടുക്കണം. പിന്നീട് ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തിന്റെ പിന്‍കോഡ് നല്കി കടകള്‍ തെരഞ്ഞെടുക്കാം. പിന്‍കോഡിന്റെ പരിധിയില്‍ ഔട്ട് ലെറ്റ് ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് രേഖപ്പെടുത്തിയാല്‍ അതിനു കീഴിലെ ബെവ്കോ ഔട്ട് ലെറ്റുകളും ബാറുകളും മൊബൈലില്‍ അറിയിപ്പായി ലഭിക്കും. ഇഷ്ടമുള്ള കേന്ദ്രം ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: