Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യം ശരണമാക്കി ഇടതുപക്ഷ സര്‍ക്കാര്‍; വരുന്നൂ മലബാര്‍ ബ്രാന്‍ഡി, ഒപ്പം ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

പിണറായി സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ മദ്യത്തെ തന്നെ മുഖ്യശരണമാക്കി മാറ്റുകയാണ്. മദ്യത്തില്‍ നിന്നും സര്‍ക്കാരിനുള്ള വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ തന്നെ മലബാര്‍ എന്ന പേരില്‍ ബ്രാന്‍ഡി വിപണിയില്‍ ഇറക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 04:31 pm IST
in Kerala

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ മദ്യത്തെ തന്നെ മുഖ്യശരണമാക്കി മാറ്റുകയാണ്. മദ്യത്തില്‍ നിന്നും സര്‍ക്കാരിനുള്ള വരുമാനം കൂട്ടാന്‍ സര്‍ക്കാര്‍ തന്നെ മലബാര്‍ എന്ന പേരില്‍ ബ്രാന്‍ഡി വിപണിയില്‍ ഇറക്കും.  

ജനങ്ങള്‍ക്ക് ഏറെ പ്രിയമുള്ള ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. സര്‍ക്കാരിന്റെ തന്നെ റമ്മും ബ്രാന്‍ഡിയും വരുന്നതോടെ ബെവ് കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കുകയാണത്രെ ലക്ഷ്യം.  കുറച്ചുനാളുകളായി മദ്യനിര്‍മ്മാണക്കമ്പനികളും ബെവ് കോയും തമ്മില്‍ ശീതസമരത്തിലാണ്. തങ്ങളുടെ ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കുന്ന മദ്യത്തിന് കൂടുതല്‍ കമ്മീഷന്‍ നല്‍കണമെന്ന ബെവ് കോയുടെ ആവശ്യം മദ്യനിര്‍മ്മാണക്കമ്പനികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് സര്‍ക്കാര്‍ ബ്രാന്‍ഡി നിര്‍മ്മാണം സ്വന്തമായി ആരംഭിക്കാന്‍ തീരുമാനിച്ചത്.  

വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തെടെ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നായിരിക്കും മലബാര്‍ എന്ന പേരിലുള്ള ബ്രാന്‍ഡി ഉല്‍പാദിപ്പിക്കുക. ആറ് മാസത്തിനുള്ളില്‍ മലബാര്‍ ബ്രാ‍ന്‍ഡി വിപണിയില്‍ എത്തും. ഇപ്പോള്‍ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ നടക്കുന്ന ജവാന്‍ റമ്മിന്റെ ഉല്‍പാദനം 63,000 ലിറ്ററില്‍ നിന്നും 1.4 ലക്ഷം ലിറ്റര്‍ ആക്കി ഉയര്‍ത്തും. നാല് മാസത്തിനുള്ളില്‍ ഉല്‍പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.  

പുതിയ ബാര്‍ലൈസന്‍സ് അനുവദിക്കുന്നതിനെതിരെ സമരം ചെയ്ത് അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കി വരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ചയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ ബാര്‍ നിയമവിധേയമാക്കാനുള്ള തീരുമാനവും മദ്യത്തില്‍ നിന്നുള്ള വരുമാനം കൂട്ടുന്നതിന്റെ ഭാഗമാണ്. മാത്രമല്ല, പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ തീരുമാനിച്ചിരുന്നു. കര്‍ക്കശമല്ലാത്ത ഒരു മദ്യനയമുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തെ കോവിഡ് പാടെ തകര്‍ത്തെറിഞ്ഞ ടൂറിസം മേഖല തഴച്ചുവളരാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 

Tags: Pinarayi Vijayanliquorഇടതുമുന്നണി മദ്യനയംഎല്‍ഡിഎഫ്‌ബെവ്‌കോജവാന്‍ റംഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യംമലബാര്‍ ബ്രാന്‍ഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.