കൊച്ചി: പ്രധാനമന്ത്രി മത്സ്യസമ്പദ് പദ്ധതികള്‍ക്ക് കീഴില്‍ മത്സ്യമേഖലയ്ക്ക് 20,000 കോടി മത്സ്യബന്ധനയാനങ്ങള്‍ ആധുനികവല്ക്കരിക്കുന്നതടക്കമുള്ള പരിഷ്കരണങ്ങള്‍ക്ക് മുന്‍ഗണന നല്കി വിനിയോഗിക്കാമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കടല്‍സുരക്ഷ ഉറപ്പുവരുത്താനും മീന്‍ലഭ്യത തിരിച്ചറിയാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയവ യാനങ്ങളില്‍ ഘടിപ്പിച്ച് മത്സ്യബന്ധനരീതി ആധുനികവല്ക്കരിക്കാമെന്നാണ് സിഎംഎഫ്ആര്ഐയി വിദഗ്ധരുടെ അഭിപ്രായം.
സമുദ്രകൃഷി വികസിപ്പിക്കുന്നതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ജോലി നഷ്ടമായി വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
ആധുനിക സൗകര്യങ്ങളോടു കൂടി ലാന്‍ഡിങ് സെന്ററുകളെ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതിനും മത്സ്യവിപണന കേന്ദ്രങ്ങള്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വികസിപ്പിക്കാനും മുന്‍ഗണ നല്‍കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന് പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളുടെ ഓണ്‍ലൈന്‍ വിപണന ശൃംഖല വികസിപ്പിക്കുന്നത് ഏറെ ഗുണം ചെയ്യും. ആവശ്യമായ രീതിയില്‍ വിനിയോഗിക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സമുദ്രമത്സ്യ മേഖലയ്ക്ക് ഊര്‍ജ്ജം നല്കാന് ഈ സാമ്പത്തിക പാക്കേജ് കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: